ഭരണം കറവപ്പശു; 16 നു മുമ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ ലീഗ്, മാണി, ചെറു കക്ഷികള്‍
May 5, 2014, 15:54 IST
തിരുവനന്തപുരം: (www.kvartha.com 05.05.2014) ലോക്സഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവരാന്‍ പത്തു ദിവസം മാത്രം അവശേഷിക്കെ, സംസ്ഥാനത്തു ഭരണമാറ്റമോ നേതൃമാറ്റമോ ഉണ്ടാകാനുള്ള സാധ്യത മുന്കൂട്ടിക്കാണാന് മന്ത്രിമാര്‍ക്ക് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം. ഇതേ സാധ്യത കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും പരിഗണിക്കുന്നുവെന്നാണു സൂചന. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃ സ്ഥാനത്തു നിന്ന് ഉമ്മന്‍ ചാണ്ടി മാറുക മാത്രമാണുണ്ടാകുന്നതെങ്കില്‍ ഘടക കക്ഷി മന്ത്രിമാര്‍ മാറേണ്ടതില്ല.
അവരുടെ മന്ത്രിമാര്‍ തിരക്കിട്ടു ഫയലുകള്‍ നീക്കുകയും ചെയ്യാനുള്ളതെല്ലാം വേഗം ചെയ്തു തീര്‍ക്കുകയും വേണ്ടിവരില്ല. എന്നാല്‍ കോട്ടയത്ത് കെ.എം മാണിയുടെ മകന് ജോസ് കെ. മാണിയും പൊന്നാനിയില്‍ ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും പരാജയപ്പെട്ടാല്‍ യുഡിഎഫില്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറിയാണ് രണ്ടു പാര്‍ട്ടികളും മുന്‍കൂട്ടിക്കാണുന്നത്. അതോടൊപ്പം കോണ്‍ഗ്രസിനു മൊത്തത്തില്‍ സീറ്റുകള്‍ കുറയുക കൂടി ചെയ്താല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉമ്മന്‍ ചാണ്ടി മാറേണ്ടിവരും.
വിദ്യാഭ്യാസം, പഞ്ചായത്ത്, നഗരവികസനം, വ്യവസായം-ഐടി വകുപ്പുകളാണ് ലീഗ് ഭരിക്കുന്നത്. ധനകാര്യവും പൊതുമരാമത്തുമാണ് മാണി ഗ്രൂപ്പിന്റേത്. ഈ വകുപ്പുകളില്‍ തിരക്കിട്ടാണിപ്പോള് ഭരണം എന്നാണ് പുറത്തുവരുന്ന വിവരം. പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയോടെ നടപ്പാക്കേണ്ട തീരുമാനങ്ങള്‍ക്കു പോലും പ്രത്യേക അനുമതി വാങ്ങാനാണ് നീക്കം . ഒപ്പം താത്ക്കാലിക നിയമനങ്ങളും സ്ഥലം മാറ്റങ്ങളും നടക്കുന്നുമുണ്ട്. ഇതിലൊക്കെ വന്‍തോതിലുള്ള ലേലംവിളിയാണ് നടക്കുന്നത്. തലസ്ഥാനത്ത് ഇത്തരം സ്ഥലംമാറ്റങ്ങളുടെ ഇടനിലക്കാര്‍ സെക്രട്ടേറിയറ്റില്‍ ഒരിടവേളയ്ക്കു ശേഷം കയറിയിറങ്ങിത്തുടങ്ങി.
ഭരണത്തില്‍ നേതൃമാറ്റമാണ് ഉണ്ടാകുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കു പകരം രമേശ് ചെന്നിത്തലയാകും മുഖ്യമന്ത്രിയാവുക. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ലീഗിനെയും മാണിഗ്രൂപ്പിനെയും കൂടെ നിര്‍ത്താന്‍ ഐ ഗ്രൂപ്പ് ഇപ്പോള്‍തന്നെ കരുനീക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മാറിയാലും ലീഗോ മാണി ഗ്രൂപ്പോ പിന്തുണ പിന്‍വലിച്ചാല്‍ നേതാവിനെ മാത്രം മാറ്റി വേറെ സര്‍ക്കാരുണ്ടാക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ വീഴും. ആ സാഹചര്യത്തില്‍ ഇടതുമുന്നണി ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയോ അല്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്തുകയോ ആകും ഉണ്ടാവുക. അത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഐ ഗ്രൂപ്പിന്റേത്.
സാധ്യത ഏതുതന്നെയായാലും തങ്ങളുടെ വകുപ്പുകളില്‍ കാര്യങ്ങളൊന്നും പിന്നത്തേക്കു വെയ്ക്കേണ്ട എന്നാണ് ലീഗ്, കേരള കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതേവഴിയില്‍ മറ്റു ചെറുഘടക കക്ഷികളും നീങ്ങുന്നതോടെ മെയ് 16നു മുമ്പ് കേരള ഭരണത്തെ പരമാവധി കറുവപ്പശു ആക്കുന്ന നടപടികളാകും ജനം കാണാതെ അരങ്ങേറുക എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബസ് ചാര്‍ജ് വര്ധിപ്പിക്കാനുള്പ്പെടെയുള്ള നീക്കം ഇതിന്റെ ഭാഗമാണുതാനും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വീടുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍

Keywords: Kerala, Thiruvananthapuram, Lok Sabha, Election, League, Minister, Congress, Files, Chief Minister, Education, IT, Commission, Bus Charge, Oommen Chandy,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.