Vadakara 2024 | വടകരയില്‍ അങ്കം മുറുകുമ്പോള്‍ പൂഴിക്കടകനുമായി യുഡിഎഫ്; ശൈലജ ടീച്ചറെ കോവിഡ് കാല അഴിമതി ആരോപണത്തില്‍ കുരുക്കാന്‍ ശ്രമം
Mar 27, 2024, 11:11 IST
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) കടത്തനാടന്‍ കളരിയുടെ മണ്ണായ വടകരയില്‍ അങ്കംമുറുകുമ്പോള്‍ പോരിന് വീര്യം കൂട്ടാന്‍ പൂഴിക്കടകനുമായി യു.ഡി.എഫ്. കോവിഡ് കാലത്തെ പര്‍ച്ചേസിന്റെ പേരില്‍ നടന്ന അഴിമതിയില്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കു പങ്കുണ്ടെന്ന മുള്‍മുനയുമായാണ് യു.ഡി.എഫ് രംഗത്തിറങ്ങിയിട്ടുളളത്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് കെ.കെ ശൈലജ നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് ഫോക്കസ് ചെയ്യുമ്പോഴാണ് അക്കാലത്തുണ്ടായ അഴിമതിയാരോപണം കൂടി യു.ഡി.എഫ് വലിച്ചു പുറത്തിടുന്നത്.
തനിക്കെതിരെ നടത്തുന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങിയിട്ടുണ്ട് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ. യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ ആരോപിച്ചു. അതേസമയം, പിപിഇ കിറ്റുകള്‍ അടക്കം അമിത വിലയില്‍ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു.
അതേസമയം സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചാരണം പോയിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തലശേരിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മകന്റെ വിവാഹ വേളയില്‍ കണ്ടുമുട്ടിയ ശൈലജയും ഷാഫിയും സൗഹൃദം പങ്കുവച്ചായിരുന്നു മടങ്ങിയത്. പിന്നാലെയാണ് കോവിഡ് കാല പര്‍ച്ചേസ് സംബന്ധിച്ചുളള ആരോപണം യു.ഡി.എഫ് ശക്തമാക്കിയത്.
Keywords: News, Kerala, Kannur, Politics, Election, Lok Sabha Election, Vadakara, Shafi Parambil, KK Shailaja, UDF targets KK Shailaja over corruption in purchase of PPE kits.
< !- START disable copy paste -->

വടകരയില്‍ പ്രചാരണം തുടങ്ങിയതു മുതല്‍ കെകെ ശൈലജക്കെതിരെ കോവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രചാരവും നല്‍കുന്നു. ഒരു ഭാഗത്ത് കോവിഡ് ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് കെ.കെ ശൈലജ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോഴാണ് യുഡിഎഫിന്റെ ഈ പ്രതിരോധം.
പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ശൈലജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്ന് കെ കെ ശൈലജ പ്രതികരിച്ചു. അതേസമയം വസ്തുതകള്‍ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം. വടകരയില്‍ യുഡിഎഫ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് കോവിഡ് അഴിമതിയാണന്നതില്‍ സംശയം വേണെന്നും നേതാക്കള്‍ വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും ജീവന്‍ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ശൈലജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്ന് കെ കെ ശൈലജ പ്രതികരിച്ചു. അതേസമയം വസ്തുതകള്‍ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിശദീകരണം. വടകരയില്‍ യുഡിഎഫ് ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് കോവിഡ് അഴിമതിയാണന്നതില്‍ സംശയം വേണെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചാരണം പോയിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തലശേരിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മകന്റെ വിവാഹ വേളയില്‍ കണ്ടുമുട്ടിയ ശൈലജയും ഷാഫിയും സൗഹൃദം പങ്കുവച്ചായിരുന്നു മടങ്ങിയത്. പിന്നാലെയാണ് കോവിഡ് കാല പര്‍ച്ചേസ് സംബന്ധിച്ചുളള ആരോപണം യു.ഡി.എഫ് ശക്തമാക്കിയത്.
Keywords: News, Kerala, Kannur, Politics, Election, Lok Sabha Election, Vadakara, Shafi Parambil, KK Shailaja, UDF targets KK Shailaja over corruption in purchase of PPE kits.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.