കാസര്‍കോടും ആറ്റിങ്ങലും യു.ഡി.എഫ് തോല്‍ക്കും: മന്ത്രി കെ.പി. മോഹനന്‍

 


കണ്ണൂര്‍: (www.kvartha.com 12.04.2014) കാസര്‍കോടും ആറ്റിങ്ങലും ഒഴിച്ച് മറ്റ് 18 മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പന്‍ വിജയം നേടുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍. കാസര്‍കോടും ആറ്റിങ്ങലും കഴിഞ്ഞ തവണത്തേക്കാര്‍ സി.പി.എമ്മിന്റെ വോട്ട് കുറയ്ക്കാന്‍ യു.ഡി.എഫിന് കഴിയുമെങ്കിലും വിജയപ്രതീക്ഷക്കുള്ള വകയില്ലെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ടയിലും ഇടുക്കിയിലും വയനാട്ടിലും തിരുവനന്തപുരത്തും യു.ഡി.എഫ് തോല്‍ക്കുമെന്ന കേരളാ കോണ്‍ഗ്രസ് (എം) നേതാവും ചീഫ് വിപ്പുമായ പി.സി.ജോര്‍ജ്ജിന്റെ അഭിപ്രായത്തിന് തൊട്ടുപിറകേയാണ് കെ.പി. മോഹനന്റെ പ്രതികരണവും. മോഹനന്റെ പ്രതികരണത്തോടെ യു.ഡി.എഫ് അംഗങ്ങള്‍ മര്യാദപാലിക്കണമെന്ന നിര്‍ദേശവുമായി കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്.

കാസര്‍കോടും ആറ്റിങ്ങലും യു.ഡി.എഫ് തോല്‍ക്കും: മന്ത്രി കെ.പി. മോഹനന്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords: Kerala, Politics, Loksabha Election, Minister K.P.Mohanan, UDF will lose in Kasargod and Attingal, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia