Viswanathan Perumal | വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് വിശ്വനാഥന്‍ പെരുമാള്‍

 


കണ്ണൂര്‍: (KVARTHA) വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യു ഡി എഫ് വിജയിക്കുമെന്ന് എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍. മിഷന്‍ 24 കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലംതല നേതൃശില്പശാല കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Viswanathan Perumal | വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്ന് വിശ്വനാഥന്‍ പെരുമാള്‍

നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് നേടിയെടുക്കാവുന്നതാണ് 20 സീറ്റുകളും. രാജ്യത്തെ ഭരണാധികാരികളുടെ ദുര്‍ഭരണത്തില്‍ സഹികെട്ടിരിക്കുകയാണ് ജനങ്ങള്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപതിയെ പോലെയാണ് നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നത്. ഹിറ്റ്ലറെ പോലുള്ള ഏകാധിപതിയാണ് നരേന്ദ്ര മോദി. എല്ലാം ഞാന്‍ ഉണ്ടാക്കിയതാണെന്നും എല്ലാ നേട്ടവും തന്റേത് മാത്രമാണെന്നും പറഞ്ഞ് നടക്കുകയാണ് മോദി. അതുപോലെ തന്നെയാണ് കേരള ഭരണാധികാരിയായ പിണറായി വിജയനും. അദ്ദേഹവും ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ ഗുണ്ടാ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടര്‍ കെ പ്രമോദ് അംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കി. എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുന്‍ എംഎല്‍എ പ്രൊഫ. എ ഡി മുസ്തഫ, പി ടി മാത്യു എന്നിവര്‍ സംസാരിച്ചു. റഷീദ് കവ്വായി സ്വാഗതവും ടി ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.

വ്യക്തിത്വ വികാസം എന്ന വിഷയത്തില്‍ ഷാഫി പുല്‍പ്പാറയും സംഘടനാ ചുമതലയും ഉത്തരവാദിത്തവും വിഷയത്തില്‍ നിജേഷ് അരവിന്ദും ക്ലാസെടുത്തു, പ്രവര്‍ത്തന പരിപാടികള്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തന മുന്നൊരുക്കം കണ്ണൂര്‍ പാര്‍ലമെന്റ് ഇന്‍ചാര്‍ജ് എന്‍ സുബ്രമണ്യനും, സമരാഗ്‌നി പരിപാടിയെ കുറിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും, സോഷ്യല്‍ മീഡിയകളെ കുറിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിന്‍ എന്നിവരും ക്ലാസെടുത്തു. തുടര്‍ന്ന് ബ്ലോക്ക് തല ചര്‍ച്ചയും ചര്‍ച്ചകളിലെ റിപ്പോര്‍ട്ട് അവതരണവും നടന്നു. ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, അമൃതാ രാമകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. സമാപനസമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എഐസിസി മെമ്പര്‍ വി എ നാരായണന്‍, മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, സജീവ് മാറോളി, കെ സി വിജയന്‍, വി ടി തോമസ്, എം കെ മോഹനന്‍, അനില്‍ ബോസ്, ശ്രീജ മഠത്തില്‍, വിജില്‍ മോഹനന്‍, അതുല്‍ എം സി എന്നിവര്‍ സംസാരിച്ചു.

Keywords:  News, Top-Headlines, Kannur, Kerala, Kerala-News, DCC President, Congress, Politics, UDF Will Win 20 Out Of 20 Seats In Kerala In Upcoming Lok Sabha Elections: Viswanathan Perumal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia