നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് ചരിത്ര വിജയം നേടും: എം.എം ഹസന്‍

 


നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് ചരിത്ര വിജയം നേടും: എം.എം ഹസന്‍
കാസര്‍കോട്: നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ്  വക്താവും ജനശ്രീ ചെയര്‍മാനുമായ എം.എം ഹസന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരായുള്ള വിധിയെഴുത്തായിരിക്കും നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിക്കുക. ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച വി.എസ് അച്യുതാനന്ദന്‍ തളിപ്പറമ്പില്‍ കൊല്ലപ്പെട്ട ഷുക്കൂറിന്റെ വീടും സന്ദര്‍ശിക്കണമെന്ന്  ഹസന്‍ ആവശ്യപ്പെട്ടു. അച്യുതാനന്ദന് ഷുക്കൂറിന്റെ വീട് സന്ദര്‍ശിക്കാന്‍ ധൈര്യമുണ്ടാകില്ലെന്നും ഹസന്‍ പറഞ്ഞു.

ചന്ദ്രശേഖരനെയും ഷുക്കൂറിനെയും കൊലപ്പെടുത്തിയത് സിപിഎം നേതൃത്വമാണ്. അതുകൊണ്ട് തന്നെ വി. എസ് ചന്ദ്രശേഖരന്റെ വീട്ടില്‍ മാത്രം പോകാതെ ഷുക്കൂറിന്റെ വീടും സന്ദര്‍ശിക്കണം. ഇല്ലെങ്കില്‍ വിഭാഗീയതയുടെ പേരില്‍ മാത്രമാണ് വി. എസ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതെന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാകും. സിപിഎമ്മിന്റെ അക്രമ  രാഷ്ട്രീയത്തെ വി. എസ് തള്ളിപറഞ്ഞത് സ്വാഗതാര്‍ഹമാണ്. സദാചാര പോലീസിന്റെ അക്രമം തടയുന്നതിനായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരും. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന ജനശ്രീ ജില്ലാ നേതൃയോഗത്തിലും ഹസന്‍ പങ്കെടുത്തു. ജൈവകൃഷി വ്യാപകമാക്കുന്ന കാര്യത്തില്‍ ജനശ്രീയുടെ ഭാഗത്ത് നിന്ന് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുമെന്ന് ഹസന്‍ യോഗത്തില്‍ പറഞ്ഞു.


Keywords:  M.M Hassan, Kasaragod, Kerala, Neyyattinkara, V.S Achuthanandan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia