യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് നേതാക്കള്‍

 


കോട്ടയം:    (www.kvartha.com 10.04.2014)  16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം നേടാനാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് കനത്ത  പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  കേന്ദ്രത്തില്‍ മതേതരത്വം സംരക്ഷിക്കുന്ന സര്‍ക്കാര്‍ വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കും.

 യു ഡി എഫ് സര്‍ക്കാര്‍  നല്‍കിയ കരുതലും വികസനവും ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരും.  സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതുമെന്നും പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂളില്‍  വോട്ടു ചെയ്തശേഷം മുഖ്യമന്ത്രി  വ്യക്തമാക്കി. അതേസമയം  കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വാധീനം യുവ വോട്ടര്‍മാരെ   യുഡിഎഫിന് അനുകൂലമാക്കുമെന്ന് ചെന്നിത്തല  അഭിപ്രായപ്പെട്ടു.

യു ഡി എഫ് ചരിത്ര വിജയം നേടുമെന്ന് നേതാക്കള്‍
അതേസമയം  യുഡിഎഫ് കഴിഞ്ഞ പ്രാവശ്യം നേടിയതിനേക്കാളും കൂടുതല്‍ ഭൂരിപക്ഷത്തോടെ
വിജയിക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി, കെ പി സിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ധനമന്ത്രി കെ.എം.മാണി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഐ. ഷാനവാസ്  എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
പി.കരുണാകരന്‍ നീലേശ്വരത്തും സുരേന്ദ്രന്‍ കാസര്‍കോട്ടും വോട്ടു ചെയ്യും: സിദ്ദിഖിന് വോട്ട് വെള്ളിമാടുകുന്ന്
Keywords:  Kottayam, UDF, Winner, Chief Minister, Oommen Chandy, A.K Antony, K.M.Mani, Ramesh Chennithala, P.K Kunjalikutty, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia