ഉള്‍ഫ: അ­ന്വേഷ­ണം ക­ണ്ണൂ­രി­ലേക്കും

 


ഉള്‍ഫ: അ­ന്വേഷ­ണം ക­ണ്ണൂ­രി­ലേക്കും
ക­ണ്ണൂര്‍: ഉള്‍­ഫ തീ­വ്ര­വാ­ദി­ക­ളു­ടെ സാ­ന്നി­ദ്ധ്യം ഉ­ണ്ടെന്ന് ക­രു­തു­ന്ന ജില്ല­യി­ലെ വ­ള­പ­ട്ടണം, പാ­പ്പി­നി­ശേരി, മേ­ഖ­ല­ക­ളില്‍ പോ­ലീ­സ് നി­രീക്ഷ­ണം കര്‍­ശ­ന­മാക്കി. അസാം തൊ­ഴി­ലാ­ളി­കള്‍ കൂ­ട്ട­മാ­യി ക­ഴി­യു­ന്ന ഈ പ്ര­ദേ­ശ­ങ്ങ­ളില്‍ പ്ര­ത്യേ­ക നി­രീക്ഷ­ണം ന­ട­ത്താ­നാ­ണ് പോ­ലീ­സി­ന് ല­ഭി­ച്ചി­രി­ക്കു­ന്ന നിര്‍­ദേ­ശം.

ഉള്‍­ഫ തീ­വ്ര­വാ­ദി­ക­ളു­മാ­യി ബ­ന്ധ­മു­ണ്ടെന്ന് ക­രു­തു­ന്ന ആസാം സ്വ­ദേ­ശി­കളാ­യ മൂ­ന്ന് തൊ­ഴി­ലാ­ളിക­ളെ കോട്ടയം ഈ­സ്­റ്റ് പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­തി­നെ തു­ടര്‍­ന്നാ­ണിത്. മ­ല­ബാ­റില്‍ ഏ­റ്റ­വും കൂ­ടു­തല്‍ ആസാം പ­ണി­ക്കാ­രുള്ള­ത് ക­ണ്ണൂ­രി­ലാണ്. ജില്ല­യി­ലെ സ്വ­കാ­ര്യ പ്ലൈ­വു­ഡ് ക­മ്പ­നി­ക­ളി­ലേക്കും ക്വാ­റി­ക­ളി­ലേ­ക്കും അ­സാ­മില്‍ നി­ന്നു­ള്ള­വ­രു­ടെ കു­ടി­യേ­റ്റം തു­ട­ങ്ങി­യി­ട്ട് നാ­ളു­കള്‍ ഏ­റെ­യായി.

ആ­സാ­മി­ലെ ശി­ബ്‌­സാ­ഗര്‍ ജില്ല­യി­ലെ ദി­മ്മു­വില്‍ നി­ന്നു­ള്ള­വര്‍­ക്ക് ഉള്‍­ഫ­യു­മാ­യി ബ­ന്ധ­മു­ണ്ടെ­ന്നാ­ണ് പോ­ലീ­സ് സം­ശ­യി­ക്കു­ന്നത്. കോ­ട്ടയ­ത്ത് പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലാ­യ­വ­രില്‍ നിന്നും ഉള്‍­ഫ നേ­താ­ക്ക­ളു­ടെ ദൃ­ശ്യ­ങ്ങ­ളോ­ട് കൂടി­യ വീഡിയോ ക്ലി­പ്പ് കി­ട്ടി­യ­തി­നെ തു­ടര്‍­ന്നാ­ണ് അസാം തൊ­ഴി­ലാ­ളി­കള്‍ ഏ­റെ­യു­ള്ള ക­ണ്ണൂ­രി­ലേ­ക്ക് അ­ന്വേഷ­ണം നീ­ളു­ന്നത്.

അ­ന്യസ­സ്ഥാന തൊ­ഴി­ലാ­ളി­ക­ളു­ടെ വ്യ­ക്തമാ­യ ക­ണ­ക്ക­കളും രേ­ഖ­കളും തൊ­ഴില്‍ വ­കു­പ്പി­ന്റെ കൈയ്യിലി­ല്ലെ­ന്നി­രി­ക്കെ അ­ന്വേഷ­ണം വള­രെ ഏ­റെ പ്ര­തി­ബ­ന്ധ­ങ്ങ­ളു­ള്ള­താ­യി മാ­റും.

Keywords: Ulfa terrorists, Enquiry, Kannur, Valapattanam, Pappinissery, Security, Asaam labours, Kottayam, Police, Leader, Video clips, Coustody, Kerala, Malayalam news, Ulfa: Enquiry to Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia