നിര്‍മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; ആറുപേര്‍ക്ക് പരിക്ക്

 


കൊച്ചി: (www.kvartha.com 26.11.2019) കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിര്‍മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. രാത്രി ഒന്‍പതോടെയാണ് അപകടമുണ്ടായത്. ആറുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ ആറുപേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി.

കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

നിര്‍മാണത്തിലിരുന്ന കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; ആറുപേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kochi, Building Collapse, Injured, Medical College, hospital, Under Cancer Centre Construction Building Collapsed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia