Economic Crisis | സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ദുര്‍ബലവിഭാഗങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്നു, അഗതി മന്ദിരങ്ങളെ കൈവിട്ട് സംസ്ഥാന സര്‍കാര്‍ 
 

 
Under the guise of economic crisis, the vulnerable are kept in the dark, the state government abandons old age home, Kannur, News, Under the guise of economic crisis, the vulnerable are kept in the dark, the state government abandons old age home
Under the guise of economic crisis, the vulnerable are kept in the dark, the state government abandons old age home, Kannur, News, Under the guise of economic crisis, the vulnerable are kept in the dark, the state government abandons old age home

Meta Ai

മത, സാമുദായിക സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും നിയന്ത്രണത്തിലാണ് രണ്ടായിരത്തിലേറെ വരുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്

കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ (Welfare Pension) നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന സര്‍കാര്‍ മറ്റ് ദുര്‍ബലവിഭാഗങ്ങളെയും അവഗണിക്കുന്നതായി പരാതി. അശരണരായ അന്തേവാസികള്‍ പാര്‍ക്കുന്ന അനാഥാലയങ്ങള്‍ക്ക് (old age home) കഴിഞ്ഞ ആറുമാസക്കാലമായി സാമൂഹ്യക്ഷേമവകുപ്പ് (Department of Social Welfare) ഗ്രാന്‍ഡ് (Grand) അനുവദിച്ചിട്ടില്ല. ഇതുകാരണം സംസ്ഥാനത്തെ രണ്ടായിരത്തിലേറെ അനാഥാലയങ്ങള്‍ മുന്‍പോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് സംഘാടകര്‍ പറയുന്നു.

 

മത, സാമുദായിക സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും (Charitable Trust) സന്നദ്ധ സംഘടനകളുടെയും (Voluntary organization) നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ രണ്ടായിരത്തിലേറെ വരുന്ന അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉദാരമതികള്‍ നല്‍കുന്ന ഭക്ഷണവും സംഭാവനയും കൊണ്ടാണ് ഇതൊക്കെ ഞെങ്ങിഞെരുങ്ങി മുന്‍പോട്ടു പോകുന്നത്. അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സാമൂഹ്യക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും സര്‍കാര്‍ മുഖം തിരിക്കുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്.


ആകെ ലഭിക്കുന്ന സൗജന്യ റേഷന്‍ മാത്രമാണ് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് ആശ്രയമായി നില്‍ക്കുന്നത്. അഗതി മന്ദിരങ്ങളിലെ പുനരധിവാസ കാര്യങ്ങളിലും സാമൂഹ്യക്ഷേമ വകുപ്പ് ഇടപെടുന്നില്ലെന്ന പരാതി നേരത്തെയുണ്ട്. സര്‍കാര്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് അനാഥാലയങ്ങളെ അവഗണിക്കുന്നതെന്ന് ഓര്‍ഫനേജുകളുടെ സംഘടനാ നേതാവായ അഡ്വ. സൈനുദ്ദീന്‍ പറഞ്ഞു. 

 

ഇക്കാര്യത്തില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ അവഗണിച്ചുകൊണ്ട് മുന്‍പോട്ടു പോകുന്ന രണ്ടാം പിണറായി സര്‍കാര്‍ കേരളീയവും ലോകകേരള സഭയുമൊക്കെ നടത്താന്‍ കോടികള്‍ ചെലവഴിക്കുന്നുവെന്ന ആരോപണവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia