Unhealthy Diet | അശാസ്ത്രീയമായ ഭക്ഷണ രീതികള്‍ കുട്ടികളില്‍ കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഐ എ പി

 


കണ്ണൂര്‍: (KVARTHA) അശാസ്ത്രീയമായ ഭക്ഷണരീതികളും വ്യായാമരഹിതമായ ജീവിതവും കുട്ടികളില്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അവ പിന്നീട് ഗുരുതരമായ കരള്‍രോഗങ്ങള്‍ കാരണമാകുന്നുവെന്നും ഇന്‍ഡ്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്‌സ് കണ്ണൂരില്‍ സംഘടിപ്പിച്ച ഐ എ പി പാഠശാല അഭിപ്രായപ്പെട്ടു.

ഇത്തരം കുട്ടികളില്‍ ആദ്യഘട്ടത്തില്‍ ഫാറ്റിലിവര്‍ ഉണ്ടാവുകയും പിന്നീട് ഗുരുതരാവസ്ഥയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സ അനിവാര്യം ആവുകയും ചെയ്യുന്നുണ്ട്. ഉയര്‍ന്ന അളവില്‍ മധുരമുള്ള പാനീയങ്ങളും ഫാസ്റ്റ് ഫുഡും കഴിക്കുന്ന കുട്ടികളിലാണ് കരള്‍രോഗങ്ങള്‍ വര്‍ധിച്ചുവരുന്നത്. പൊണ്ണത്തടി, ദുര്‍മേദസ് വ്യായാമരഹിതമായ ജീവിതം, അനാവശ്യമായ മനസ്സംഘര്‍ഷങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഐ എ പി വിലയിരുത്തി.


Unhealthy Diet | അശാസ്ത്രീയമായ ഭക്ഷണ രീതികള്‍ കുട്ടികളില്‍ കരള്‍രോഗ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് ഐ എ പി


കുട്ടികള്‍ക്കിടയില്‍ സ്‌ക്രീന്‍ സമയം കുറച്ചുകൊണ്ടുവരികയും ശാരീരിക വ്യായാമങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുകയും ചെയ്യലാണ് പ്രതിവിധി. പ്രമുഖ പീഡിയാട്രിക് ഗാസ്‌ട്രോഎന്‌ട്രോളജിസ്റ്റ് ചെന്നൈ റെലേ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സ് കണ്‍സള്‍ട് ഡോ. ജഗദീഷ് മേനോന്‍ വിഷയമവതരിപ്പിച്ചു. ഐ എ പി പ്രസിഡണ്ട് ഡോ. കെ സി രാജീവന്‍ അധ്യക്ഷനായിരുന്നു. സെക്രടറി ഡോ. ആര്യാദേവി, ഡോ. മൃദുല ശങ്കര്‍, ഡോ. അജിത്ത്, ഡോ. എം കെ നന്ദകുമാര്‍, ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. അരുണ്‍ അഭിലാഷ്, ഡോ. പ്രശാന്ത്, ഡോ. സുബ്രഹ്മണ്യം, ഡോ. പത്മനാഭ ഷേണായി, ഡോ. പി പി രവീന്ദ്രന്‍, ഡോ. സുഷമാ പ്രഭു ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kannur-News, Health-News, Unhealthy, Diets, Increase, Risk, Liver Disease, Children, IAP, Indian Academy of Paediatrics, Unhealthy diets increase risk of liver disease in children: IAP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia