Investigation | റെയിൽ പാളത്തിൽ അജ്ഞാത വസ്തു; ഉറവിടം തേടി പൊലീസ്; സിസിടിവി ക്യാമറകൾ പരിശോധിക്കും

 


കണ്ണൂര്‍: (www.kvartha.com) റെയിൽവെ പാളത്തിൽ കണ്ടെത്തിയ അജ്ഞാത വസ്തു കൊണ്ടിട്ട സംഭവത്തിൽ സമഗ്രാന്വേഷണം നടത്താൻ റെയിൽവെ. സംഭവത്തെ കുറിച്ച് പാലക്കാട് ഡിവിഷൻ മാനജർ റിപോർട് തേടിയിട്ടുണ്ട്.

പാളത്തിൽ അജ്ഞാത വസ്തു കൊണ്ടിട്ടത് ആരെന്ന് കണ്ടെത്താൻ റെയിൽവെ പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിക്കും. വെള്ളിയാഴ്ച രാവിലെ മുതൽ റെയിൽവെ പൊലീസ് പരിശോധന തുടങ്ങും. സംഭവത്തിൽ ലോകൽ പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.                   
        
Investigation | റെയിൽ പാളത്തിൽ അജ്ഞാത വസ്തു; ഉറവിടം തേടി പൊലീസ്; സിസിടിവി ക്യാമറകൾ പരിശോധിക്കും

വ്യാഴാഴ്ച രാത്രി കണ്ണൂര്‍ ടൗൺ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കണ്ടെത്തിയ അജ്ഞാത വസ്തു മണിക്കൂറുകളോളമാണ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തിൽ പരിശോധന നടത്തുകയായിരുന്നു. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തിയായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍ - കണ്ണൂര്‍ സൗത് സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം.

കണ്ണൂര്‍ ഭാഗത്തേക്ക് മൂന്നൂറ് മീറ്റര്‍ മാറിയാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. പാളത്തിൽ നിന്നും അജ്ഞാതവസ്തു പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി മാറ്റി. ഇതിനു ശേഷമാണ് ഇരുഭാഗത്തേക്കുമുള്ള റെയിൽ ഗതാഗതം പുനസ്ഥാപിച്ചത്. വിശദമായ പരിശോധനയിൽ അജ്ഞാത വസ്തു ബോംബല്ലെന്നും കടലാസ് കൊണ്ട് ചുറ്റി ബോംബ് രൂപത്തിലാക്കി ട്രാകിൽ കൊണ്ടിട്ടതാണെന്നും വ്യക്തമായി.

ആരോ പരിഭ്രാന്തി സൃഷ്ടിക്കാനായി മനപൂര്‍വ്വം കൊണ്ടിട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതാരാണെന്ന് കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിൻ്റെ തീരുമാനം. മാസങ്ങൾക്ക് മുമ്പ് കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലും കാസർകോട്ടും റെയിൽവേ ട്രാകിൽ കരിങ്കല്ലുകൾ നിരത്തിയത് കണ്ടെത്തിയിരുന്നു. ഇതിനുശേഷം ആർപിഎഫ് സുരക്ഷ ശക്തമാക്കിയതിനിടെയാണ് മറ്റൊരു സംഭവം കൂടി നടന്നത്.

Keywords: Unidentified object found on rail track, Kerala,Kannur,Investigates,News,Top-Headlines,Report,Police,CCTV,Railway Track.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia