Z+ Security | ഒടുവില്‍ ഗവര്‍ണര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍; അനുവദിച്ചിരിക്കുന്നത് സെഡ് പ്ലസ് സുരക്ഷ
Jan 27, 2024, 17:27 IST
കൊല്ലം: (KVARTHA) എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിഷയം ഗൗരവമായി കണ്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചു.
സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവര്‍ണറുടെ സുരക്ഷാ ചുമതല. ഇതില്‍ പത്തിലേറെ കമാന്‍ഡോകളും ഉള്‍പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അടങ്ങിയ വാഹനവ്യൂഹവും ഗവര്‍ണര്‍ക്ക് അകമ്പടി സേവിക്കും. രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചു. നിലവില്‍ കേരള പൊലീസാണ് ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്ലത്തെ പ്രതിഷേധ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി.
റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ ഗവര്‍ണര്‍ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രടറിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും കാര്യങ്ങള്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ഉണ്ടായിരിക്കുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ രെജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ വിശദാംശങ്ങള്‍ കേന്ദ്രത്തിന് രാജ്ഭവന്‍ കൈമാറി. സംഭവ വികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപോര്‍ടു നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം, ഗവര്‍ണറുടെ നടപടികള്‍ കേന്ദ്രനിര്‍ദേശപ്രകാരമാണെന്ന ആരോപണവുമായി മന്ത്രി എം ബി രാജേഷും രംഗത്തെത്തി. ശിശുസഹജമായ അദ്ദേഹത്തിന്റെ കൗതുകങ്ങളോ വാശിയോ മാത്രമായി ഇതിനെ കാണാനാവില്ല. കാരണം, പ്രതിഷേധത്തിനു തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം വന്നു. ഗവര്‍ണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം തൊട്ടുപിന്നാലെ വരുമ്പോള്‍ അതു കാണിക്കുന്നത് വിപുലമായ രാഷ്ട്രീയ അജന്‍ഡയാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണെന്നാണ് മനസ്സിലാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം നിലമേലില്‍ പ്രകടനം നടത്തിയ എസ് എഫ് ഐക്കാരെ അറസ്റ്റു ചെയ്യാത്തതിനാലാണ് കാറില്‍ നിന്നിറങ്ങി കസേരയിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധിച്ചത്. പൊലീസിനെ രൂക്ഷഭാഷയില്‍ ശകാരിക്കുകയും ചെയ്തു. 12 പേരെ അറസ്റ്റു ചെയ്‌തെന്നു പൊലീസ് പറഞ്ഞെങ്കിലും ഏകദേശം അന്‍പതോളം പേരുണ്ടായിരുന്നുവെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ പ്രതിഷേധം. ഇവര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തണമെന്നും ആവശ്യപ്പെട്ടു.
പിണറായി വിജയന് നേരെ പ്രതിഷേധിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാവര്‍ക്കുമെതിരെ നടപടി എടുക്കുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഒടുവില്‍ എഫ് ഐ ആറിന്റെ പകര്‍പ്പ് കയ്യില്‍ കിട്ടി അത് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Keywords: Union Home Ministry approves Z+ Security cover for Kerala governor Arif Mohammed Khan, Kollam, News, Union Home Ministry, Z+ Security, Governor, Controversy, Politics, Allegation, Phone Call, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.