V Muraleedharan | 'ബിജെപി ഇല്ലാതായെന്ന് ആരും വിചാരിക്കരുത്'; കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വി ദേശീയ നേതൃത്വം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

 


കണ്ണൂര്‍: (www.kvartha.com) കര്‍ണാടക തിരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് ഏറ്റ കനത്ത തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരന്‍. കര്‍ണാടക തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ദേശീയ നേതൃത്വവും പാര്‍ടി കര്‍ണാടക നേതൃത്വവും സ്വാഭാവികമായും വിശദമായി പരിശോധിക്കുമെന്നും അതിനുശേഷം അവര്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
            
V Muraleedharan | 'ബിജെപി ഇല്ലാതായെന്ന് ആരും വിചാരിക്കരുത്'; കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വി ദേശീയ നേതൃത്വം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഒരു തിരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് ബിജെപി ഇല്ലാതായെന്ന് ആരും വിചാരിക്കരുത്. കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ്. ബിജെപിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ജനങ്ങള്‍ക്കുളള വിശ്വാസത്തില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ രാജസ്താനിലും ഛത്തിസ്ഗഡിലും മധ്യപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി ഉള്‍പെടെ പ്രചാരണം നടത്തിയിട്ടും അവിടെ പരാജയപ്പെട്ടതിനു ശേഷം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ബിജെപി വിജയം കൈവരിച്ചിട്ടുണ്ട്.

ഇപ്പോള്‍ കര്‍ണാടകയിലെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം മാത്രമാണുണ്ടായിരിക്കുന്നത്. ഇതിനെ കുറിച്ചു അവിടുത്തെ പാര്‍ടി നേതൃത്വം അഭിപ്രായം പറയും. ബാക്കി കാര്യം ദേശീയ നേതൃത്വവും പറയുമെന്നും വി മുരളീധരന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ്, ബിജു എളക്കുഴി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Keywords: V Muraleedharan, Kannur News, Malayalam News, BJP News, Karnataka Election 2023, Karnataka Election Result, Politics, Political News, Union Minister V Muraleedharan about defeat in Karnataka election.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia