യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു; യുവാക്കള്‍ക്ക് മര്‍ദനം
Nov 7, 2019, 14:51 IST
തിരുവനന്തപുരം: (www.kvartha.com 07.11.2019) യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന് യുവാക്കള്‍ക്ക് മര്‍ദനം. തിരുവനന്തപുരം സംസ്കൃത കോളജിലെ മുന്‍ വിദ്യാര്‍ത്ഥികളായ ശ്യാമിനും അനൂപിനും ആണ് മര്‍ദനം ഏറ്റത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പതിനെട്ടാം പ്രതി നസീമിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ് ആരോപണം. മര്‍ദനത്തെ തുടര്‍ന്ന് അവശനായ അനൂപ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
എന്നാല്‍ സംഭവത്തില്‍ പരാതിയില്ലെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. തങ്ങള്‍ക്ക് പരാതിയില്ലെന്ന് കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി യുവാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ഫേസ്ബുക്കില്‍ വീരവാദം മുഴക്കിയ നസീമിന്റെ നടപടി ഏറെ വിവാദമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്'' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നസീമിനെ വിമര്‍ശിച്ച് കമന്റിട്ടതിനാണ് യുവാക്കളെ മര്‍ദിച്ചത് എന്നാണ് വിവരം.
യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലും പിന്നാലെ പുറത്ത് വന്ന പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലും ജലിയിലായിരുന്ന നസീമും ശിവരഞ്ജിത്തും ഏതാനും ദിവസങ്ങള്‍ മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

അതിന് തൊട്ട് പുറകെയാണ് തോല്ക്കാന് മനസില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി വിജയിച്ചത് എന്ന് അടിക്കുറിപ്പെഴുതി നസീം ഫേസ് ബുക്കില്‍ സജീവമായതും. അടിക്കുറിപ്പിന് താഴെ വന്ന രൂക്ഷ വിമര്‍ശനങ്ങളും അതിന് നസീമിന്റെ മറുപടികളും വിവാദമായതോടെ അക്കൗണ്ട് തന്നെ അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: University college stab case accuse Naseem attack two youths for Facebook comment,Thiruvananthapuram, News, Trending, Attack, Facebook, Complaint, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.