വയനാട് തരുവണയില്‍ എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര സ്വീകരണ സമ്മേളനത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കുന്നു. |
മലപ്പുറം: ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിമോചന യാത്ര തിങ്കളാഴ്ച ജില്ലയിലെത്തും. രാവിലെ 9ന് കാളികാവില്‍ നിന്ന് തുടങ്ങുന്ന യാത്ര പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ചെമ്മാട് എസ്.എം ജിഫ്‌രി തങ്ങള്‍ നഗറില്‍ സമാപിക്കും. സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട് മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് മുഖ്യാഥിതിയായിരിക്കും. 24ന് തിരൂരില്‍ നിന്നും തുടങ്ങുന്ന യാത്ര കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വടക്കേക്കാട്ടില്‍ സമാപിക്കും.
Keywords: Kozhikode, Malappuram, Kerala, Malayalam News, Hameed Faisy Ambalakkadav.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.