Unni Mukundan | 'എനിക്ക് മെസേജ് അയച്ച മാന്യനോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു... എന്നെ അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും'; ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് തന്റെ റിലീസാകാനിരിക്കുന്ന ചിത്രത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഉണ്ണി മുകുന്ദന്‍
Jan 31, 2024, 15:54 IST
കൊച്ചി: (KVARTHA) തന്റെ പുതിയ സിനിമയെ കുറിച്ച് പ്രഖ്യാപിച്ചതോടെ താന്‍ പറയാത്ത കാര്യം പ്രചരിപ്പിച്ച് തന്റെ റിലീസാകാനിരിക്കുന്ന ചിത്രത്തെ തകര്‍ക്കാന്‍ പലരും ശ്രമം നടത്തുന്നുവെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. നടന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വാട്‌സ്ആപ് ചാറ്റ് ഷെയര്‍ ചെയ്താണ് നടന്‍ ഈ കാര്യം വിശദീകരിക്കുന്നത്.
അയോധ്യ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്റേതെന്ന രീതിയില്‍ വ്യാജ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തില്‍ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട' എന്നായിരുന്നു നടന്റേതെന്ന രീതിയില്‍ പുറത്തുവന്ന പ്രചാരണം.
'റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് എത്രനാള്‍ കഴിയും? ഒരു സിനിമയെ കൊല്ലാന്‍ നിങ്ങള്‍ ജനുവരി 1 മുതല്‍ ആരംഭിച്ച പരിശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഞാന്‍ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്‌മെന്റുകളുമാണ് ഒരു സിനിമയെ തകര്‍ക്കാന്‍ വേണ്ടി നിങ്ങള്‍ എന്റെ പേരില്‍ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങള്‍ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങള്‍ സ്വപ്നം കാണുക പോലും വേണ്ട. എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാന്‍ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവര്‍ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററില്‍ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രില്‍ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുകയാണ്. UMF ആദ്യമായി തിയേറ്റര്‍ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.'- താരം ഫേസ്ബുകില്‍ കുറിച്ചു.
'ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തില്‍ ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട.!' എന്ന രീതിയില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞുവെന്ന കാര്‍ഡ് ഷെയര്‍ ചെയ്ത് ഒരു വ്യക്തി ഇതുപോലെ ചിലത് വൈറലാകുന്നുണ്ടെന്ന് പറയുന്നു. അത് സാരമില്ല, വിവരമുള്ളവര്‍ക്ക് അത് മനസിലാകും. അതിന് അനുസരിച്ച് അവര്‍ പ്രതികരിക്കും എന്നാണ് ഉണ്ണി മറുപടി നല്‍കുന്നത് - ഇതാണ് ഫേസ്ബുക് പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്ത വാട്‌സ്ആപ് ചാറ്റില്‍ ഉള്ളത്.
അതേസമയം, ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണി മുകുന്ദനെ കൂടാതെ മഹിമ നമ്പ്യാര്‍, ജോമോള്‍, ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. വിഷു റിലീസായി ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Keywords: News, Kerala, Kerala-News, Cinema-News, Social-Meida-News, Unni Mukundan, False Propaganda, Movie, Jai Ganesh, Cinema, Social Media, Facebook, Actor, FB Post, Unni Mukundan about false propaganda towards his movie Jai Ganesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.