Information | വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്! അറിയാമോ ഇക്കാര്യങ്ങൾ? ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകളും ഇതാ
മിൻ്റു തൊടുപുഴ
(KVARTHA) നമ്മളുടെ കയ്യിൽ വൈദ്യുതി ബിൽ കിട്ടുമ്പോൾ ഒരോ മാസവും തുക എത്രയായി എന്ന് നോക്കി ആ ബിൽ മാറ്റി വെയ്ക്കുന്നതാണ് പതിവ്. എങ്ങനെയാണ് വൈദ്യുതി ചാർജ് വന്നതെന്ന് പോലും ഒത്തു നോക്കുന്നവർ കുറവായിരിക്കും. നമുക്ക് വീടുകളിലും സ്ഥാപനങ്ങളിലും ലഭിക്കുന്ന ബില്ലിൽ വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ടിട്ടുള്ള 30 കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പൂർണമായും മനസ്സിലാക്കിയിട്ടുള്ളവർ ചുരുക്കം ആളുകൾ മാത്രം. ഇതുമായി ബന്ധപ്പെട്ടുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകൾ എന്തൊക്കെയാണെന്നും അറിയാം.
* കുറിപ്പിൽ പറയുന്നത്:
'നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും. ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ.
1.Customer care number - വിളിക്കാം
2. Section number - കണക്ഷൻ ഉള്ള സെക്ഷൻ
3. Section office and Phone number
4. Bar code
5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും.
6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.
7. Name - കൺസ്യൂമറുടെ പേര്
8. Pole - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ.
9. Trans - ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക് വൈദ്യുതി എത്തുന്നത് - LT line
(Light Tension) 415 V/ 230 V.
10. Bill Area / Day / Area ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ.
11. Bill date - റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്.
12. Due date - സർചാർജ് (ഫൈൻ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും.
13. Disconn Dt - ഡിസ്കണക്ഷൻ ഡേറ്റ് (DC date) - പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും.
14. 15. Tariff - കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A (Domestic).
16. S. Deposit - കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക.
17. Meter ( MM ) status - മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ
OK - Meter good
SF - Suspected Faulty - റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം.
DG - Meter in Damage
DL - Door Locked - വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM (Spot Billing Machine) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും.
18. Load - കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം (ലോഡ്) kW (kilo Watt .
19. C Demand - Contract Demand - അനുവദിച്ച ലോഡ് kVA (kilo Volt Ampere . അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts.
20. Phase - ഏത് തരം കണക്ഷൻ. Phase 1 (Single Phase), Phase 3 (Three Phase).
21. Prv Rd dt - Previous Reading date - അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി.
22. Prs Rd dt - Present Reading date - മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി.
23. Mt Rd Meter OMF - ബില്ല് ചെയ്യുന്ന Multiplication factor.
24. Current Reading Unit kWh / A / 1 - മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh (kilo Watt hour) ൽ - C kWh Single phase / t1+t2+t3 in 3 phase.
ഇതിൽ വരിയായി കാണുന്നത്
24. Curr- Current reading - അപ്പോഴത്തെ റീഡിങ്ങ്25. Prev - Previous reading - അവസാനം എടുത്ത റീഡിങ്ങ്
26. Cons - Consumption - രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.
Current reading - Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്.
27. Avg - Average consumption - മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം.
27 A. Bill calculation - ബിൽ തുകയുടെ split up
28. Payment amount - Payment calculation - അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്.
29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും.
30. Date and Time - ബില്ല് എടുത്ത തീയതിയും സമയവും.
* ഉടമസ്ഥാവകാശം മാറ്റുന്നതിന് വേണ്ട രേഖകൾ
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് മാറ്റുന്നതിന് വേണ്ട രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.
1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം. അനുമതി പത്രം കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.
അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും കെഎസ്ഇബിയെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.
രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിൻ്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയാകും.
ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല. ശ്രദ്ധിക്കുക, ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, കണക്ടഡ്
ലോഡ് / കോൺട്രാക്ട് ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.
വലിയ വിലപ്പെട്ട രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് വൈദ്യുതി ബില്ലും വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് നൽകിയത്. വൈദ്യുതി ബിൽ എത്തുമ്പോൾ ഇനിയെങ്കിലും അതിലെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കാനും പഠിക്കാനും ശ്രദ്ധിക്കുക. നമ്മുടെ പല കാര്യങ്ങളിലുമുള്ള അറിവില്ലായ്മയാകാം നമ്മൾ പല ഇടങ്ങളിലും കബളിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ഇതുപോലെയുള്ള കാര്യങ്ങൾ ഇനിയെങ്കിലും നിസ്സാരങ്ങളാണെന്ന് പറഞ്ഞു തള്ളരുത്.
#electricitybill #energyefficiency #saveenergy #homeimprovement #Kerala