Bipolar Disorders | പരസ്പര വിരുദ്ധമെന്ന് പറയാവുന്ന ഈ അവസ്ഥകള്‍ വിഷാദോന്മാദരോഗമുള്ള വ്യക്തിയില്‍ മിന്നിയും, മറഞ്ഞും ആവര്‍ത്തിക്കും; തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ജീവിതാവസാനം വരെ കൂടെ കാണാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍!
Mar 21, 2024, 17:32 IST
കൊച്ചി: (KVARTHA) ബൈപോളര്‍ ഡിസോര്‍ഡര്‍ അഥവാ ഉന്മാദ വിഷാദരോഗം (Bipolar Disorder ) ഒരു മാനസികരോഗമാണ്. പേര് സൂചിപ്പിക്കുന്നപോലെ വിഷാദോന്മാദരോഗം (Bipolar Disorder ) എന്നത് രോഗി ഉന്മാദാവസ്ഥയും (Mania) വിഷാദാവസ്ഥയും (Depression) പല ഘട്ടങ്ങളില്‍ പ്രദര്‍ശിപ്പിക്കാം. മൂഡ് ഡിസോര്‍ഡര്‍ (Mood Disorder) എന്നാണ് ഇതിന് പൊതുവേ പറയുക.
വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ:
തലച്ചോറിലെ നാഡീസംപ്രേക്ഷണികളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് വിഷാദത്തിന് കാരണം. പരസ്പര വിരുദ്ധമെന്ന് പറയാവുന്ന രണ്ട് അവസ്ഥകള്‍ രോഗികളില്‍ മാറി മാറി വരുന്നതായാണ് കാണുന്നത്. വിഷാദവസ്ഥയില്‍ രേഗികള്‍ നിരാശരും ഉല്‍സാഹമില്ലാത്തവരും ആയിരിക്കും, നേരെ മറിച്ച് ഉന്മാദവസ്ഥയില്‍ ഇവര്‍ വളരെയധികം ഉല്‍സാഹികളും ഊര്‍ജമുള്ളവരുമായി കാണപ്പെടും. ഒരു അവസ്ഥയില്‍ നിന്ന് വിപരീത അവസ്ഥക്ക് മാറുന്നതിനെ മൂഡ് സ്വിംഗ്‌സ് (Mood Swings) എന്ന് പറയുന്നു.
വൈകാരിക അവസ്ഥ അഥവാ, ഭാവങ്ങളില്‍ (Mood) നിയന്ത്രണം നഷ്ടമായി, അമിതവും അനാവശ്യവുമായ ആഹ്‌ളാദവും ദു:ഖവുമൊക്കെ മാറി മാറി വരുന്ന വിഷാദോന്മാദരോഗം ചിലരില്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടു നില്ക്കുന്ന ഉന്മാദായി ജീവിതത്തില്‍ പല അവസരങ്ങളില്‍ ആവര്‍ത്തിച്ചു വരാം. ചിലരില്‍ രണ്ടാഴ്ചയെങ്കിലും നീണ്ടു നില്ക്കുന്ന വിഷാദമായും ആവര്‍ത്തിച്ച് വരാം. ഇവരില്‍ ചിലപ്പോള്‍ ഉന്മാദഭാവം ഏറ്റക്കുറച്ചിലുകളിലൂടെ ഉണ്ടാകുന്നത് തിരിച്ചറിയാതെ പോകാറുണ്ട്.
ഉന്മാദവിഷാദരോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത് 15 മുതല്‍ 25 വയസിനിടയ്ക്കാകാം. ചെറുപ്പത്തിലേ തുടങ്ങുന്ന കുട്ടികളിലെ ബൈപോളാര്‍ ഡിസോര്‍ഡര്‍ കുട്ടിയ്ക്കും കുടുംബത്തിനും ചികിത്സകര്‍ക്കും ഒരു വെല്ലുവിളിയാകാറുണ്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ കാണുന്ന ഈ രോഗം, സ്ത്രീകളില്‍ വിഷാദരോഗത്തിന്റെ റിസ്‌ക് നാലിരട്ടി വര്‍ധിപ്പിയ്ക്കുന്നു.
ലഹരി ഉപയോഗം, അപസ്മാരം, തൈറോയ്ഡ് സംബന്ധമായ രോഗങ്ങളൊക്കെ ഈ രോഗത്തിന് കാരണവും കൂട്ടുമൊക്കെ ആകാറുണ്ട്. പ്രഷറും പ്രമേഹവും ഷുഗറും പോലെ ഈ രോഗവും പാരമ്പര്യമായി പകര്‍ന്നു കിട്ടാം. തുടക്കത്തിലേ ചികിത്സിച്ചാല്‍ ഉന്മാദവും വിഷാദവും ആവര്‍ത്തിച്ചു വരുന്നത് തടയാന്‍ കഴിയും. ചികിത്സിച്ചില്ലെങ്കില്‍ ജീവിതാവസാനം വരെ ഇടയ്ക്കിടെ വന്ന് അലട്ടുകയും ചെയ്യും.
വിഷാദത്തിന്റെ പ്രധാന 3 ലക്ഷണങ്ങള്‍:
* കാരണമില്ലാതെയുള്ള സങ്കടവും നിസാരകാരണങ്ങളേക്കാള്‍ വലിയ സങ്കടം എന്നിവയും വിഷാദത്തിന്റെ തുടക്കമാകാം.
* രാവിലെ ഉണര്‍ന്നഴുന്നേല്‍ക്കുമ്പോള്‍ അതിയായ ക്ഷീണം, ശരീരം ഒന്നനങ്ങി മനസിന് ഒരല്പ്പം ഉന്മേഷം വരുമ്പോഴേക്കും വീണ്ടും സങ്കടം വരുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.
* മുന്‍പ് ചെയ്യാന്‍ ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളില്‍ വിരക്തി, ജോലി ചെയ്യാനോ, കളിയ്ക്കാനോ എന്തിന് ഇഷ്ടമുള്ള സീരിയല്‍ കാണാന്‍ പോലുമോ താത്പര്യമില്ലാതാകുന്നെങ്കില്‍ വിഷാദമായിരിക്കാം.
ഉന്മാദാവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍:
അടക്കാനാവാത്ത വീര്യവും ഉന്മേഷവും പ്രകടിപ്പിക്കാം, അമിതാഹ്‌ളാദം, അനിയന്ത്രിതമായ ദേഷ്യം, അതിവൈകാരികത, ഉറക്കമില്ലായ്മ, മതപരമായ കാര്യങ്ങളില്‍ ശുഷ്‌കാന്തി കൂടും, അമിതമായി പണം ചിലവഴിയ്ക്കാന്‍ മടിയ്ക്കില്ല, ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതിനേക്കാള്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് നഷ്ടങ്ങളും പരാജയവും സംഭവിക്കാം, ഒരുങ്ങാനും ലഹരി ഉപയോഗിയ്ക്കാനും കറങ്ങാനും കൂട്ട് കൂടാനുമൊക്കെ ആവേശം കൂടും, അമിതമായി സംസാരിയ്ക്കുകയും ചിരിയ്ക്കുകയും ചിരിപ്പിക്കുകയും ബഹളം വയ്ക്കുകയോ ചെയ്യാം.
ഉന്മാദം പരിധി കടക്കുമ്പോള്‍ പെട്ടെന്ന് ദേഷ്യപ്പെടുകയും കോപാവേശത്തില്‍ ഉപദ്രവകാരിയാകാനും താമസമുണ്ടാകില്ല. ഈ സമയത്ത് ലഹരി ഉപയോഗം തുടങ്ങാം. ചിലപ്പോള്‍ താന്‍ വലിയ ആളാണെന്നും, പ്രത്യേക കഴിവുകള്‍, സിദ്ധികള്‍ ഒക്കെ തനിക്കുണ്ടെന്നും ഉള്ള മിഥ്യാധാരണകളുമായി ഭ്രാന്തമായ അവസ്ഥയിലേയ്ക്ക് പോവുകയും ഈ ഉന്മാദം സമനില തെറ്റിയ്ക്കുകയും ചെയ്‌തേക്കാം.
അനുബന്ധ ലക്ഷണങ്ങള്‍ അറിയാം:
* വിട്ടുമാറാത്ത തലവേദന, അവ്യക്തമായ വേദനകള്‍, വിശപ്പില്ലായ്മ.
* ഭാവിയെ പറ്റി ഉത്കണ്ഠ, സംഭവിക്കാന്‍ പോകുന്നതെല്ലാം മോശപ്പട്ട കാര്യങ്ങളാണെന്ന ഭയം.
* എകാകിയായിരിക്കാന്‍ താല്പര്യപ്പെടുക.
* സൗഹൃദ ബന്ധങ്ങളിലും ലൈംഗിക ബന്ധങ്ങളിലും താല്പര്യം കുറയുക.
* ഉറക്കം കുറയുക, നേരത്തെ ഉണര്‍ന്ന് കിടക്കുക, കുട്ടികളില്‍ ചിലപ്പോള്‍ അമിതമായ ഉറക്കം
* തന്നെക്കൊണ്ട് ഒന്നും കഴിയില്ലെന്നും തന്നെ സഹായിക്കാന്‍ ആരും ഇല്ലെന്നും കരുതുകയും പ്രതീക്ഷികള്‍ ഒന്നുമില്ലെന്നും കരുതുക.
* അനാവശ്യമായ കുറ്റബോധം തോന്നുക, സംഭവിക്കുന്ന കുഴപ്പങ്ങള്‍ക്കെല്ലാം താനാണ് ഉത്തരവാദിയെന്ന് തോന്നുക.
* വൃത്തിയായി നടക്കുന്നതിലും ദിനചര്യകളിലും താല്പര്യം നഷ്ടപ്പെടുക.
* ശുഭാപ്തി വിശ്വാസം നഷ്ടപ്പെടുക.

ഇത്തരം അവസ്ഥയില്‍ താന്‍ ജീവിച്ചിട്ട് കാര്യമില്ലെന്നും, തനിക്ക് ആശിക്കാന്‍ ഒന്നുമില്ലെന്നും ചിന്തിക്കുന്നു. വിഷാദ രോഗം ബാധിച്ചവരില്‍ ആത്മഹത്യാ ചിന്ത അതിനാല്‍ സാധാരണമാണ്. ഇത് ആത്മഹത്യാ ശ്രമത്തിലേക്കും അതിലൂടെ മരണത്തിലേക്കും നയിക്കാം.
എന്തായാലും പനി വരുന്നത് പോലെ ഉന്മാദവും വിഷാദവും ബൈപോളാര്‍ ഡിസോര്‍ഡറുള്ള ഒരു വ്യക്തിയില്‍ മിന്നിയും മറഞ്ഞും ആവര്‍ത്തിച്ചു കൊണ്ടേയിരിയ്ക്കും. ചികിത്സിച്ചില്ലെങ്കില്‍ മാസങ്ങളോളം ഈ അവസ്ഥ തുടരാം. ഉന്മാദ/വിഷാദത്തിന്റെ ഒരധ്യായം തീരുമ്പോള്‍ വ്യക്തി സാധാരണ മനോനില കൈവരിയ്ക്കുമെങ്കിലും ചിലപ്പോള്‍ ജീവിതം നഷ്ടപ്പെട്ടേക്കാം.
എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തിന് ഫലപ്രദമായ ചികിത്സകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഉന്മാദവിഷാദ അവസ്ഥകളെ നിയന്ത്രിയ്ക്കുകയെന്ന ലക്ഷ്യം വെച്ച് മാത്രമല്ല, വീണ്ടും വരാതിരിയ്ക്കാന്‍ കൂടിയാണ് ചികിത്സ. അതിനാല്‍ അസുഖലക്ഷണങ്ങള്‍ വരാതിരിക്കാന്‍ തുടര്‍ച്ചയായി മരുന്ന് കഴിക്കേണ്ടി വരും. പിന്നീടുള്ള അഞ്ച് വര്‍ഷക്കാലം ബൈപോളാര്‍ രോഗം വരാതിരിയ്ക്കാനുള്ള ശ്രദ്ധയും തുടര്‍ പരിശോധനയും വേണ്ടതാണെന്നും വിദഗ്ധര്‍ ഓര്‍പ്പെടുത്തുന്നു.
ഔഷധ ചികിത്സയും മനശ്ശാസ്ത്ര പരമായ ചികിത്സകളും ഒരേ സമയം നല്കാവുന്നതാണ്. ചികിത്സ ആരംഭിച്ച് രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ കഴിഞ്ഞ് മാത്രമേ രോഗത്തിന് കുറവ് അനുഭവപ്പെടുകയുള്ളൂ. രോഗിയെ ശുശ്രൂഷിക്കുന്നവരും രോഗിയുമായി അടുത്തിടപഴകുന്നവരും രോഗി മരുന്ന് കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും, അയാളുടെ വാക്കുകളെയും അഭിപ്രായങ്ങളേയും സഹാനുഭൂതിയോടെ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.
രോഗാവസ്ഥ വരാതിരിക്കാന്‍ ചിട്ടയായ ഉറക്കം പ്രധാനമാണ്. അമിതമായ വൈകാരികത, ലഹരി ഉപയോഗം, അനാവശ്യ സ്ട്രസ് ഒഴിവാക്കേണ്ടതാണ്. ബൈപോളാര്‍ രോഗാവസ്ഥയെ നിയന്ത്രിച്ച് ക്രിയാത്മകമായി ജീവിയ്ക്കാനുള്ള പിന്തുണയും ഒരുക്കി കൊടുക്കേണ്ടത് ചികിത്സകരുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തമാണ്. അതിനാല്‍ ആത്മഹത്യയില്‍ എത്തുന്നതിന് മുന്‍പ് രോഗം മാറാനും ചികിത്സയ്ക്കാനുമായി വിഷാദോന്മാദരോഗിയെ ഉറ്റവരെപോലെ ചേര്‍ത്ത് പിടിക്കാം...
Keywords: News, Kerala, Health, Health-News, Lifestyle, Lifestyle-News, Bipolar Disorder, Information, Untreated, Impacts, Risk Factors, Intermittent, Experts, Psychology, Mood Disorder, Mania, Depression, Mood Swings, Untreated Bipolar Disorder: Impacts and Risk Factors.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.