Arrested | തലശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നം വില്‍പന നടത്തുന്നതിനിടെ യുപി സ്വദേശി പിടിയില്‍

 


തലശ്ശേരി: (www.kvartha.com) തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനിടെ യുപി സ്വദേശി പിടിയില്‍. മഹേന്ദ്രയെന്ന യുപി സ്വദേശിയെ 400 ഓളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ പാകറ്റുകള്‍ സഹിതം നഗരസഭ ആരോഗ്യവിഭാഗമാണ് പിടികൂടിയത്. 3000 രൂപ പിഴയും ചുമത്തി.

Arrested | തലശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നം വില്‍പന നടത്തുന്നതിനിടെ യുപി സ്വദേശി പിടിയില്‍

ഹെല്‍ത് സൂപര്‍ വൈസര്‍ പ്രമോദ് കെ, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ റെയ് ഡിന് നേതൃത്വം നല്‍കി. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതുപ്രകാരമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. പ്രതിയെ പിന്നീട് എക്‌സൈസിന് കൈമാറി.

Keywords:  UP native arrested while selling banned tobacco product in Thalassery, Thalassery, News, Arrested, Health, Raid, Mobile Phone, Selling, Excise, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia