തളിപ്പറമ്പില്‍ നിരോധിത പുകയില ഉല്‍പ്പന്നശേഖരവുമായി യുപി സ്വദേശികള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com 16.01.2020) തളിപ്പറമ്പില്‍ രണ്ട് ചാക്ക് നിരോധിത പുകയില ഉത്പന്നവുമായി ഉത്തര്‍പ്രദേശ് സ്വദേശികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ പൊക്കുണ്ടിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപത്തുനിന്ന് ബുധനാഴ്ച്ച പുലര്‍ച്ചെയാണ് നിരോധിത പാന്‍മസാലകളുടെ വന്‍ ശേഖരം പിടികൂടിയത്.

സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ സരോജ് ധീരജ് കുമാര്‍ (37), തേജ്മണി (25) എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു. എസ്‌ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ എസ്‌ഐ ടോമി, പോലീസുകാരായ ഗിരീഷ്, സി പി മുനീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

തളിപ്പറമ്പില്‍ നിരോധിത പുകയില ഉല്‍പ്പന്നശേഖരവുമായി യുപി സ്വദേശികള്‍ അറസ്റ്റില്‍

Keywords:  Kerala, Kannur, News, Arrested, UP Natives arrested with banned tobacco products  

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia