മണിക്കൂറില്‍ 500 പ്‌ളാസ്റ്റിക് കുപ്പികള്‍വരെ ഇടിച്ചുപൊടിയാക്കാം, സംസ്ഥാനത്ത് ആദ്യമായി ക്രഷര്‍ യന്ത്രം സ്ഥാപിക്കുന്നു

 



തിരുവനന്തപുരം: (www.kvartha.com 05.12.2019) മാലിന്യമായി കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പരിഹാരമായി കുപ്പികള്‍ ഇടിച്ചുപൊടിയാക്കി പുനരുപയോഗിക്കുന്നതിനുള്ള ക്രഷര്‍ യന്ത്രം സ്ഥാപിച്ചു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സ്ഥാപിച്ചത്. മണിക്കൂറില്‍ 400 മുതല്‍ 500 വരെ കുപ്പികള്‍ പൊടിക്കാനാകുന്ന യന്ത്രത്തിലേക്ക് യാത്രക്കാര്‍ക്ക് നേരിട്ട് കുപ്പിയിടാം.

മണിക്കൂറില്‍ 500 പ്‌ളാസ്റ്റിക് കുപ്പികള്‍വരെ ഇടിച്ചുപൊടിയാക്കാം, സംസ്ഥാനത്ത് ആദ്യമായി ക്രഷര്‍ യന്ത്രം സ്ഥാപിക്കുന്നു

സുരേഷ് ഗോപി എംപിയുടെ മണ്ഡലം വികസനനിധിയില്‍ നിന്നുള്ള പണം ഉപയോഗിച്ച് സ്ഥാപിച്ച യൂണിറ്റ് ഒ രാജഗോപാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇതാദ്യമായാണ് പൊതുയിടത്തില്‍ പ്‌ളാസ്റ്റിക് കുപ്പി ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നത്.

പൊടിയായി തീരുന്ന പ്ലാസ്റ്റിക് റോഡ് നിര്‍മ്മിക്കാനും മറ്റ് വസ്തുക്കളുണ്ടാക്കാനുമുള്ള പള്‍പ്പായി പുനരുപയോഗിക്കും. സീനിയര്‍ ഡിവിഷണല്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, സ്റ്റേഷന്‍ ഡയറക്ടര്‍ അജയ് കൗശിക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍ സുനില്‍, സീനിയര്‍ ടിക്കറ്റ് എക്‌സാമിനര്‍ ഷാജിന രാജന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Machine, Passengers, Plastic, Crusher, MLA, Suresh Gopi MP, Up to 500 Plastic Bottles Per Hour Can Be Crushed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia