Phone & Toilet | ശുചിമുറിയില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണും കയ്യില്‍ പിടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ഈ കാര്യങ്ങൾ!

 


കൊച്ചി: (KVARTHA) ജീവിതത്തിലെ ഏറ്റവും ശാപമാണ് സ്മാര്‍ട് ഫോണ്‍ (Smart phone) യുഗത്തിന്റെ അഡിക്ഷന്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗം ചുരുക്കിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എവിടെ പോകുമ്പോഴും അവണിക്കാന്‍ പറ്റാത്തതാണ് മൊബൈല്‍ ഫോണ്‍. ശുചിമുറിയില്‍ (Toilet) പോകുമ്പോള്‍ പോലും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറുണ്ട്. എന്നാല്‍ ആ ശീലം മാറ്റിയില്ലെങ്കില്‍ വലിയ പ്രശ്നങ്ങളാണ് തേടിവരാന്‍ പോകുന്നത്.

ഈ സ്മാര്‍ട് ഫോണുകള്‍ ബാക്ടീരിയകളുടെയും, അപകടകരമായ രോഗാണുക്കളുടെയും വാസസ്ഥലമായി മാറുന്നത് അപകടമാണ്. ശുചിമുറിയില്‍വെച്ച് ഉപയോഗിക്കുമ്പോള്‍, ആ സമയത്ത് ബാക്ടീരിയ അടക്കമുള്ള രോഗാണുകള്‍, മൊബൈല്‍ ഫോണിന്റെ പ്രതലത്തിലേക്ക് പ്രവേശിക്കും. നമ്മുടെ കൈകളിലൂടെയും ഇവ പടരാം. ഒരു ദിവസം മുഴുവന്‍ നമ്മള്‍ ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഈ ബാക്ടീരിയ എളുപ്പത്തില്‍ നമ്മുടെ ശരീരത്തിലെ മുഖം, വായ, കണ്ണുകള്‍, മൂക്ക് എന്നിവിടങ്ങളിലെത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. അത് എത്രത്തോളം അപകടകരമാണെന്ന് പറയേണ്ടതില്ലല്ലോ.

കൂടാതെ മൊബൈല്‍ ഫോണ്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴുത്ത്, നടുവേദന തുടങ്ങിയ 'മസ്‌കുലോസ്‌കെലെറ്റല്‍' (Musculoskeletal) പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നട്ടെല്ലിനും ചുറ്റുമുള്ള പേശികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് കാലക്രമേണ വിട്ടുമാറാത്ത പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.

അതുപോലെ, ഇവിടെയിരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഹെമറോയ്ഡുകള്‍ (Hemorrhoids) ഉണ്ടാകാനും കാരണമാകും. ഇത്തരത്തില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് രക്തചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യും, പ്രത്യേകിച്ച് കാലുകളില്‍. ഇത് ഡീപ് വെയിന്‍ ത്രോംബോസിസ് (Deep Vein Thrombosis- DVT) പോലുള്ള അവസ്ഥകളുടെ വികാസത്തിന് കാരണമായേക്കാം.


Phone & Toilet | ശുചിമുറിയില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണും കയ്യില്‍ പിടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ഈ കാര്യങ്ങൾ!

 

മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം (blue light) കണ്ണിന് ആയാസമുണ്ടാക്കുകയും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. കൂടാതെ ഇത് ഉറക്കക്കുറവിന് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ മൊബൈല്‍ ഫോണുകള്‍ പതിവായി അണുവിമുക്തമാക്കുകയും ശരിയായ കൈ ശുചിത്വം പരിശീലിക്കുകയും ചെയ്യുന്നത് ഈ അപകടസാധ്യതയെ ലഘൂകരിക്കാന്‍ സഹായിക്കും.

Keywords: News, Kerala, Kerala-News, Kochi-News, Lifestyle-News, Mobile Phone, Toilet, Lead, Painful Condition, Blue Light, Musculoskeletal, Hemorrhoids, Deep Vein Thrombosis, Using mobile phone in the toilet can lead to this painful condition.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia