Award | ഉത്തമന് പാപ്പിനിശ്ശേരി പുരസ്കാരം ഡോ. കെ ശ്രീകുമാറിന് സമ്മാനിക്കും
Feb 17, 2023, 17:01 IST
കണ്ണൂര്‍: (www.kvartha.com) ബാലസാഹിത്യകാരന്‍ ഉത്തമന് പാപ്പിനിശ്ശേരിയുടെ സ്മരണക്കായി പാപ്പിനിശ്ശേരി പുത്തലത്ത് മോഹനന് സ്മാരക വായനശാല ഏര്‍പെടുത്തിയ ബാലസാഹിത്യ പുരസ്കാരത്തിന് ഡോ. കെ ശ്രീകുമാര്‍ എഴുതിയ 'ബുദ്ധവെളിച്ചം' എന്ന കൃതി അര്‍ഹമായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 27ന് വൈകിട്ട് അഞ്ചുമണിക്ക് വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മാധ്യമപ്രവര്ത്തകന് എം വി നികേഷ് കുമാര്‍ സമര്‍പിക്കും.
ഉത്തമന് പാപ്പിനിശ്ശേരി അവസാനമായി എഴുതിയ 'ആളിക്കത്തുന്നത്' എന്ന നോവല്‍ ചടങ്ങില്‍വെച്ച് പ്രകാശനം ചെയ്യും. എം കെ മനോഹരന്, നാരായണന് കാവുമ്പായി, സുരേഷ് ബാബു ശ്രീസ്ഥ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
എറണാകുളം കണയന്നൂര്‍ സ്വദേശിയായ ശ്രീകുമാര്‍, ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ താമസിക്കുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് മലയാള സംഗീത നാടകങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ശ്രീകുമാര്‍ 200ലേറെ പുസ്തകങ്ങളുടെ കര്‍ത്താവാണ്. കേന്ദ്ര, കേരള സാഹിത്യ അകാഡമികളുടേതടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ പൂര്‍ണ പബ്ലികേഷന്‍സ് കണ്‍സള്‍ടിംഗ് എഡിറ്ററും, തിരൂര്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് കോ ഓര്‍ഡിനേറ്ററും ആണ്. ഭാര്യ. ഇന്ദു. മക്കള്‍. വൈശാഖന്, നയനതാര.
Keywords: News,Kerala,State,Kannur,Award,Top-Headlines,Latest-News, Uttaman Papinissery Award Will be presented to Dr. K Sreekumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.