V D Satheesan against Chief Minister | മുഖ്യമന്ത്രി സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെ, മാധ്യമങ്ങളോട് കടക്കൂ പുറത്തെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നല്ല പിള്ള ചമയുന്നു; പിണറായി വിജയന്റെ പാര്‍ടി നിയമസഭയില്‍ ചെയ്ത പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ്
Jun 27, 2022, 15:57 IST
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം പി ഓഫിസ് ആക്രമണത്തിനിടെ ഗാന്ധിജിയുടെ ചിത്രം നശിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചതിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.
മുഖ്യമന്ത്രിയുടെ പാര്‍ടി നിയമസഭയില്‍ ചെയ്ത പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ലെന്നും സതീന്‍ ചൂണ്ടിക്കാട്ടി. പിണറായിയില്‍ നിന്ന് നിയമസഭാ ചട്ടം പഠിക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും സതീശന്‍ ചോദിച്ചു.
എഡിജിപി മനോജ് എബ്രഹാമിന്റെ റിപോര്‍ട് മുഖ്യമന്ത്രിക്ക് കിട്ടിയോ? എവിടെനിന്നാണു വിവരം കിട്ടിയത്. കേസ് അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പ്രസ്താവന നടത്തിയത് നിയമവിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സതീശന്‍ ചോദിച്ചു.
സഭ തടസപ്പെടുത്തിയത് മന്ത്രിമാരാണ്. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ് പ്രതിപക്ഷം നോടിസ് നല്‍കിയത്. ഭരണപക്ഷം മാന്യതയില്ലാതെ പെരുമാറി. അതുകൊണ്ടാണ് അടിയന്തര പ്രമേയം വേണ്ടെന്നുവച്ചത്. സഭ ടിവി സിപിഎം ടിവി ആകേണ്ടതില്ല. സഭ ടിവിയെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
മാധ്യമങ്ങളോട് കടക്കൂ പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് പ്രതികളാണ്. ഒന്ന് ശിവശങ്കറും രണ്ട് സ്വപ്ന സുരേഷും. ശിവശങ്കറിനെ തിരികെ സര്‍വീസിലെടുത്തു. പുസ്തകമെഴുതാന്‍ അനുമതി കൊടുത്തു. പുസ്തകത്തിലുള്ളത് വെളിപ്പെടുത്തലുകളാണ്.
അതേ കേസിലെ പ്രതി സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ കേസെടുത്തു. ഗുജറാത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. സാകിയ ജഫ്രിയയുടെ കുടുംബത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കണ്ടിരുന്നുവെന്ന് മകന്‍ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സതീശന്‍ പറഞ്ഞു.
Keywords: V D Satheesan against Chief Minister, Thiruvananthapuram, News, Media, Press meet, Chief Minister, Pinarayi Vijayan, Rahul Gandhi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.