ചില കക്ഷികള്‍ എകെജി സെന്ററിന് അകത്തെത്തുമ്പോള്‍ മതേതരത്തിന്റെ കാവലാളുകളും പുറത്ത് വരുമ്പോള്‍ വര്‍ഗീയ പാര്‍ടികളുമാകുന്നു; കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് കെ എം മാണിയെ ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അഴിമതി കുടുംബമെന്ന് വിളിക്കുകയും ചെയ്തവര്‍ ആ കുടുംബത്തിലെ ഇളമുറക്കാരന് പരവതാനി വിരിച്ച് മധുരം കൊടുത്തു സ്വീകരിച്ചപ്പോള്‍ പുണ്യവാളനായി; സി പി എമിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശന്‍
Jun 2, 2021, 18:34 IST
തിരുവനന്തപുരം: (www.kvartha.com 02.06.2021) ചില കക്ഷികള്‍ എകെജി സെന്ററിന് അകത്ത് എത്തുമ്പോള്‍ മതേതരത്തിന്റെ കാവലാളുകളും എ കെ ജി സെന്ററിന് പുറത്ത് വരുമ്പോള്‍ വര്‍ഗീയ പാര്‍ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് കെ എം മാണിയെ ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അഴിമതി കുടുംബമെന്ന് വിളിക്കുകയും ചെയ്തവര്‍ ആ കുടുംബത്തിലെ ഇളമുറക്കാരന് എ കെ ജി സെന്ററില്‍ പരവതാനി വിരിച്ച് മധുരം കൊടുത്തു സ്വീകരിച്ചപ്പോള്‍ പുണ്യവാളനായി എന്നും സതീശന്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് സംഖ്യം ഉണ്ടാക്കാന്‍ വര്‍ഗീയ കക്ഷികളുമായി കൂട്ടുക്കെട്ട് ഉണ്ടാക്കിയത് സി പി എം ആണെന്നത്തിന് ഉദാഹരണങ്ങള്‍ നിരത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് വി ഡി സതീശന്‍ സി പി എമിനെ കടന്നാക്രമിച്ചത്.
കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പിലും വെല്‍ഫയര്‍ പാര്‍ടിയും ജമാത്തെ ഇസ്ലാമിയും പറവൂരില്‍ ഇടതുപക്ഷത്തെ പരസ്യമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. വെല്‍ഫയര്‍ പാര്‍ടിയുടെയും ജമാത്തെ ഇസ്ലാമിയുടെയും ആസ്ഥാനത്ത് പിന്തുണ തേടി പോയിട്ടില്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുന്ന എത്ര സി പി എം നേതാക്കളുണ്ടെന്ന് വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പില്‍ ഏതൊകെ മണ്ഡലങ്ങളില്‍ സി പി എം ആര്‍ എസ് എസുമായി സംഖ്യം ഉണ്ടാക്കിയെന്ന് തെളിവുകള്‍ സഹിതം പ്രതിപക്ഷം പുറത്തു വിട്ടതാണ്. ദേശീയതലത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ മുന്നില്‍ നിന്ന് എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്. ബി ജെ പിയുടെ അജന്‍ഡ കോണ്‍ഗ്രസ് മുക്തഭാരതമാണ്. യു ഡി എഫ്, ആര്‍ എസ് എസുമായോ ബി ജെ പിയുമായോ സംഖ്യമുണ്ടാക്കിയിട്ടില്ല. അതിന് തെളിവാണ് വി ശിവന്‍കുട്ടി നിയമസഭയില്‍ ഇരിക്കുന്നത്.
നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാന്‍ യു ഡി എഫ് തീരുമാനിച്ചിരുന്നില്ലെങ്കില്‍ അവിടത്തെ റിസള്‍ട്ട് മറ്റൊന്നാകുമായിരുന്നു. സി പി എമിലെ പോലെ ഒരാള്‍ എഴുതി കൊണ്ടുവരുന്നത് വായിച്ചു കേട്ട് കൈയടിച്ച് പിരിയുന്നതല്ല കോണ്‍ഗ്രസിന്റെ ജനാധിപത്യം. കോണ്‍ഗ്രസില്‍ നടന്നത് രമേശ് ചെന്നിത്തലയും വിഡി സതീശനും തമ്മിലുള്ള മത്സരമല്ല മറിച്ച് മാറ്റം ആവശ്യമാണെന്ന ചര്‍ച്ചയാണ്.
അതിന്റെ ഭാഗമായാണ് താന്‍ പ്രതിപക്ഷ നേതാവയത് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉള്‍പാര്‍ടി ജനാധിപത്യത്തെക്കുറിച്ച് സി പി എമിനെ പോലെ ചിന്തിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. ആളിക്ക ത്തേണ്ട ഘട്ടത്തില്‍ ആളക്കത്താന്‍ പ്രതിപക്ഷത്തിന് മടിയില്ല. എതിര്‍ക്കേണ്ട വിഷയങ്ങളെ ശക്തമായി തന്നെ എതിര്‍ക്കും. അതേ സമയം അനുകൂലിക്കേണ്ടവയെ ഉപാധികളില്ലാതെ പിന്തുണയ്ക്കും.
കോവിഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രതികരണം നിര്‍ഭാഗ്യകരമാണ്. കോവിഡ് പ്രതിരോധത്തില്‍ സര്‍കാരിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.
അനിയന്ത്രിതമായ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ വര്‍ധന ഉണ്ടാകുകയും മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യവും വാക്‌സിന്‍ ലഭ്യതയുടെ അപര്യാപ്തതയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. എം കെ മുനീര്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

Keywords: V D Satheesan against CPM, Thiruvananthapuram, Politics, News, Congress, CPM, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.