'ചിത്രവും പരാതിയും കൊണ്ട് സുധാകരനെ കുറ്റപ്പെടുത്താനാകില്ല'; പുരാവസ്തു തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് വിഎം സുധീരൻ

 


തിരുവനന്തപുരം: (www.kvartha.com 02.10.2021) പുരാവസ്തു തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന ആവർത്തിച്ച് പറഞ്ഞ് വിഎം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ ആദ്യമായി കെപിസിസി ഓഫീസിലെത്തിയ സുധീരൻ പുരാവസ്തു തട്ടിപ്പിന് പുറത്തെ പാർടിയിലെ പ്രശ്നങ്ങൾ തീർന്നില്ലെന്നും പറഞ്ഞു.

മോൻസൻ കേസിൽ അന്വേഷണം തീരും വരെ ആരോപണ വിധേയനായ കെ സുധാകരനെ രാഷ്ട്രീയമായി ലക്ഷ്യമിടേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രടറിയേറ്റ് തീരുമാനം. പക്ഷെ രാഷ്ട്രീയ എതിരാളികളെ പോലെ കാത്തിരിക്കാൻ കോൺഗ്രസിലെ സുധാകര വിരുദ്ധ ചേരി തയ്യാറല്ലെന്നാണ് സൂചന. ചിത്രവും പരാതിയും കൊണ്ട് മാത്രം സുധാകരനെ കുറ്റപ്പെടുത്താനാകില്ലെന്ന് സുധീരൻ പറയുന്നുണ്ട്.

'ചിത്രവും പരാതിയും കൊണ്ട് സുധാകരനെ കുറ്റപ്പെടുത്താനാകില്ല'; പുരാവസ്തു തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് വിഎം സുധീരൻ

പൊലീസിനെയും സർകാറിനെയും സമ്മർദത്തിലാക്കാനുള്ള വിഷയമെങ്കിലും സുധാകരനെതിരായ ആരോപണത്തിൽ പ്രതിരോധത്തിലാണ് പ്രതിപക്ഷം. അതേ സമയം സിബിഐക്ക് മുകളിലുള്ള ഏജൻസിക്കും അന്വേഷിക്കാമെന്നായിരുന്നു വിവാദത്തിൽ കെ സുധാകരന്റെ മറുപടി.

Keywords:  News, V M Sudheeran, K.Sudhakaran, Politics, CBI, Controversy, Kerala, State, Top-Headlines, V M Sudheeran, Monson Mavunkal, V M Sudheeran seeks CBI inquiry in Monson Mavunkal controversy.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia