തിരുവനന്തപുരം: ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് കെപിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ട വി.എം സുധീരന്‍ ചൊവ്വാഴ്ച രാവിലെ ചുതലയേറ്റു. രാവിലെ 11.45 ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ് നടന്നത്. സുധീരനൊപ്പം വൈസ് പ്രസിഡന്റ് വി.ഡി. സതീശനും ചുമതലയേറ്റു.
നിലവിലെ പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് സുധീരന് ചുമതലകള്‍ കൈമാറിയത്. അതേസമയം സ്ഥാനാരോഹണച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നു. ഔദ്യോഗിക പരിപാടികള്‍ കാരണമാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ചുമതലയേറ്റശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി സുധീരന്‍ സംഘടനാ കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും.
പാര്‍ട്ടി ഭാരവാഹികളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാനും സാധ്യതയുണ്ട്. ദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റായി വി എം സുധീരനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ സമ്മതത്തോടെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്നായിരുന്നു ഹൈക്കമാന്റിന്റെ തീരുമാനം.
പൊതുസമ്മതനെന്ന നിലയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനെ ഗ്രൂപ്പ് ഭേദമെന്യേ പിസിസി അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടാണ് സുധീരനെ പ്രസിഡന്റ് സ്ഥാനത്തെത്തിച്ചത്. സ്ഥാനമൊഴിയുന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.സി.ജോസഫ്, കെ.മുരളീധരന്‍ എം.എല്‍.എ, തെന്നല ബാലകൃഷ്ണപിള്ള തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജനങ്ങളെ വിശാസത്തിലെടുത്തുള്ള ഭരണം നടത്തുമെന്നും സ്ഥാനമേറ്റതിനു ശേഷം സുധീരന്‍ പറഞ്ഞു. കേരളത്തില്‍ ഇനി കോണ്‍ഗ്രസിന്റെ വസന്തകാലമായിരിക്കുമെന്ന് വി എം സുധീരന്റെ സ്ഥാനാരോഹണ ചടങ്ങിനു ശേഷം കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
കഠിനമായ സമയത്താണ് താന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്നും ഒമ്പത് വര്‍ഷക്കാലം തന്നോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിച്ച എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തെറ്റുകാരെ ഒരിക്കലും സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്ന് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യത്തോട് സുധീരന്‍ പ്രതികരിച്ചു
Also Read: അന്ധര്‍ക്കും ബധിരര്‍ക്കുമെതിരെയുളള വിവേചനം അവസാനിപ്പിക്കാന്‍ പദ്ധതി

Also Read:
Keywords: V M Sudheeran to take charge as KPCC Chief,Thiruvananthapuram, Ramesh Chennithala, Chief Minister, Oommen Chandy, Report, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.