തച്ചങ്കരിയുടെ നിയമനം പിറവം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കും: വി.എം.സുധീരന്‍

 



തച്ചങ്കരിയുടെ നിയമനം പിറവം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കും: വി.എം.സുധീരന്‍
ആലപ്പുഴ: സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെടുത്ത ഐ.ജി.ടോമിന്‍ തച്ചങ്കരിയുടെ നിയമനം പിറവം ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് വി.എം സുധീരന്‍. സര്‍ക്കാരിന്റെ തെറ്റായ മദ്യ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കണമെന്നാണ് ആവശ്യമെങ്കിലും ലഭ്യത കൂടി വരുകയാണ്. മദ്യ നയം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ത്രീസ്റ്റാര്‍ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തെറ്റുകള്‍ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Tomin J Thachankary, Re-election, Piravom,V. M.Sudheeran, Alappuzha, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia