തന്റെ പദവിയുടെ കാര്യം പിന്നീട് അറിയിക്കാമെന്ന് വി എസ്

 


തിരുവനന്തപുരം: (www.kvartha.com 13.06.2016) തന്റെ പദവിയുടെ കാര്യം പിന്നീട് അറിയിക്കാമെന്ന് വി.എസ്.അച്യുതാനന്ദന്‍. എംഎല്‍എ ഹോസ്റ്റലിലെ പുതിയ മുറിയിലേക്ക് താമസം മാറിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ സംബന്ധിച്ചുള്ള കാര്യങ്ങളോട് പ്രതികരിക്കാനോ ദേശീയപാത 45 മീറ്ററാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ വി എസ് തയ്യാറായില്ല. വിവാദങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെയെന്നും തന്റെ പദവിയുടെ കാര്യം പിന്നീട് അറിയാമെന്നുമായിരുന്നു വി എസ് പറഞ്ഞത്.

നിലവില്‍ മലമ്പുഴ എംഎല്‍എയായ വി.എസ്.അച്യുതാനന്ദന് എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലെ ഒന്നാം നമ്പര്‍ ഫ് ളാറ്റാണ് അനുവദിച്ചിരിക്കുന്നത്. ഇത് മുതിര്‍ന്ന നേതാക്കള്‍ക്ക് അനുവദിക്കുന്ന മുറിയാണ്. 2001 മുതല്‍ 15 വര്‍ഷം മാറിമാറി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്ന വിഎസിന് ഇക്കുറി സ്ഥാനമാനങ്ങള്‍ ഒന്നും ഇല്ലാതായതോടെയാണ് അദ്ദേഹം ഫ് ളാറ്റിന് അപേക്ഷിച്ചത്. സിപിഐ. നേതാവ് സി.ദിവാകരനാണ് വി എസിന്റെ അയല്‍വാസി.

എല്ലാ എംഎല്‍എമാര്‍ക്കുമുള്ള ഓഫീസും സംവിധാനങ്ങളുമാണ് ഇപ്പോള്‍ വിഎസിനുമുള്ളത്. നേരത്തെ പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞ് എകെജി സെന്ററിന് സമീപത്തെ വാടക വീട്ടിലേക്ക് വി എസ് താമസം മാറ്റിയിരുന്നു.

തന്റെ പദവിയുടെ കാര്യം പിന്നീട് അറിയിക്കാമെന്ന് വി എസ്

Also Read:
വ്യാജ സ്വര്‍ണ്ണപണയങ്ങള്‍ കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സഹകരണസ്ഥാപനങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിന് ചുമതല

Keywords:  V S Achuthanandan opens new office in MLA hostel, Thiruvananthapuram, CPM, Chief Minister, Pinarayi vijayan, Media, Controversy, Ministers, Flat, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia