കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ വിഎസ് ആവശ്യപ്പെട്ടെന്ന് ജേക്കബ് പുന്നൂസ്
Sep 2, 2012, 23:11 IST
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അന്ത്യമാവുന്നില്ല. കേരള പൊലീസിന്റെ ഡിജിപി സ്ഥാനത്തുനിന്ന് വിരമിച്ച ജേക്കബ് പുന്നൂസാണ് പുതിയ വെടിപൊട്ടിച്ചിരിക്കുന്നത്. ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ വഴിവിട്ട് ഇടപെട്ടിരുന്നുവെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനു തക്ക തെളിവുകളില്ലെന്നു പൊലീസ് വ്യക്തമാക്കി. തുടര്‍ന്നു കേസ് ഡയറിയും സ്‌റ്റേറ്റ്‌മെന്റുകളും നല്‍കാന്‍ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമപരമല്ലാത്തതു കൊണ്ട് അതിനു കഴിയില്ലെന്നു വ്യക്തമാക്കുകയായിരുന്നു- ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജേക്കബ് പുന്നൂസ് വെളിപ്പെടുത്തി.
ജേക്കബ് പുന്നൂസ് വെളിപ്പെടുത്തിയ കാര്യങ്ങളോട് അച്യുതാനന്ദന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Kerala, VS Achuthanandan, Jacob Punnoos, PK Kunjalikutty, Ice cream case, Demand, Sex scandal, Arrest, Channel, Interview,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.