തിരുവനന്തപുരം: (www.kvartha.com 29.06.2016) 14- ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി. ശശിയെ തെരഞ്ഞെടുത്തു. സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വി. ശശിക്ക് 90 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
ചിറ്റൂരില്‍ നിന്നുള്ള എല്‍.ഡി.എഫ് അംഗം കെ. കൃഷ്ണന്‍ കുട്ടി, കേരളാ കോണ്‍ഗ്രസ് (ജെ) അംഗം അനൂപ് ജേക്കബ്, മുസ്ലീംലീഗ് എം.എല്‍.എ സി.മമ്മൂട്ടി, ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ എന്നിവര്‍ സഭയിലെത്തിയില്ല. അതേസമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വോട്ടുചെയ്തില്ല. പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ പി.സി. ജോര്‍ജും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസും വോട്ട് രേഖപ്പെടുത്തി. അസാധുവായ വോട്ട് ജോര്‍ജിന്റേതാണെന്ന് സംശയിക്കുന്നു.
സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സഭയിലെത്താതിരുന്നത്. പ്രതിപക്ഷ എം.എല്‍.എമാരായ അനൂപ് ജേക്കബും സി. മമ്മൂട്ടിയും ഭരണപക്ഷ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയും സഭയില്‍ ഹാജരായിരുന്നില്ല.
നിയമസഭയിലെ സി.പി.ഐ പ്രതിനിധിയാണ് വി. ശശി. ചിറയന്‍കീഴില്‍ നിന്നും രണ്ടാം
തവണയാണ് വി. ശശി നിയമസഭയിലെത്തുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗമായിരുന്നു. വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍. കിന്‍ഫ്ര മുന്‍ എം. ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് ഭരണമുന്നണിക്ക് ലഭിച്ചത് യു.ഡി.എഫ് ചര്‍ച്ചയാക്കിയിരുന്നു. ബി.ജെ.പിയിലും അത് ചര്‍ച്ചാവിഷയമായി. ശ്രീരാമനും കൃഷ്ണനും ചേര്‍ന്ന പേരായതു കൊണ്ടാണ് വോട്ടു ചെയ്തതെന്നായിരുന്നു അന്ന് ഒ.രാജഗോപാല്‍ നല്‍കിയ വിശദീകരണം.
ചിറ്റൂരില്‍ നിന്നുള്ള എല്‍.ഡി.എഫ് അംഗം കെ. കൃഷ്ണന്‍ കുട്ടി, കേരളാ കോണ്‍ഗ്രസ് (ജെ) അംഗം അനൂപ് ജേക്കബ്, മുസ്ലീംലീഗ് എം.എല്‍.എ സി.മമ്മൂട്ടി, ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ എന്നിവര്‍ സഭയിലെത്തിയില്ല. അതേസമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വോട്ടുചെയ്തില്ല. പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ പി.സി. ജോര്‍ജും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസും വോട്ട് രേഖപ്പെടുത്തി. അസാധുവായ വോട്ട് ജോര്‍ജിന്റേതാണെന്ന് സംശയിക്കുന്നു.
സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ സഭയിലെത്താതിരുന്നത്. പ്രതിപക്ഷ എം.എല്‍.എമാരായ അനൂപ് ജേക്കബും സി. മമ്മൂട്ടിയും ഭരണപക്ഷ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയും സഭയില്‍ ഹാജരായിരുന്നില്ല.
നിയമസഭയിലെ സി.പി.ഐ പ്രതിനിധിയാണ് വി. ശശി. ചിറയന്‍കീഴില്‍ നിന്നും രണ്ടാം
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് ഭരണമുന്നണിക്ക് ലഭിച്ചത് യു.ഡി.എഫ് ചര്‍ച്ചയാക്കിയിരുന്നു. ബി.ജെ.പിയിലും അത് ചര്‍ച്ചാവിഷയമായി. ശ്രീരാമനും കൃഷ്ണനും ചേര്‍ന്ന പേരായതു കൊണ്ടാണ് വോട്ടു ചെയ്തതെന്നായിരുന്നു അന്ന് ഒ.രാജഗോപാല്‍ നല്‍കിയ വിശദീകരണം.
Also Read:
ബംഗാള്‍ സ്വദേശി കീഴൂരിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് മാറ്റി
Keywords: V Shashi Elected as Deputy Speaker, Thiruvananthapuram, O Rajagopal, BJP, MLA, P.C George, Congress, CPM, Sreerama Krishnan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.