പരീക്ഷാഭവനില്‍ ഹാര്‍ഡ്വെയര്‍ കം നെറ്റ്വര്‍ക് ടെക്നീഷ്യന്റെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

 


തിരുവനന്തപുരം: (www.kvartha.com 05.05.2021) പരീക്ഷാഭവനില്‍ ഹാര്‍ഡ്വെയര്‍ കം നെറ്റ്വര്‍ക് ടെക്നീഷ്യന്റെ ഒഴിവിലേക്ക് അപേക്ഷകള്‍  ക്ഷണിച്ചു. കേരള സര്‍കാര്‍ ടെക്നികല്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്നിക് ഡിപ്ലോമ ഇന്‍ കമ്പ്യൂടെര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആണ് വിദ്യാഭ്യാസ യോഗ്യത. 

അംഗീകൃത നെറ്റ്വര്‍കിങ് കോഴ്സിലുള്ള സെര്‍ടിഫികേഷന്‍ വേണം. കമ്പ്യൂടെര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സിലും നെറ്റ്വര്‍കിങ്ങിലും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകള്‍ ഫുള്‍ ബയോഡേറ്റാ സഹിതം മേയ് 15ന് മുന്‍പ് ജോയിന്റ് കമ്മീഷണര്‍, പരീക്ഷാഭവന്‍, പൂജപ്പുര എന്ന വിലാസത്തില്‍ സമര്‍പിക്കണം. 

പരീക്ഷാഭവനില്‍ ഹാര്‍ഡ്വെയര്‍ കം നെറ്റ്വര്‍ക് ടെക്നീഷ്യന്റെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

തപാലില്‍ അയക്കുന്ന അപേക്ഷയുടെ സ്‌കാന്‍ ചെയ്ത കോപ്പി pareekshabhavandsection@gmail.com എന്ന ഇ-മെയിലില്‍ കൂടി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: keralapareekshabhavan.in.

Keywords:  Thiruvananthapuram, News, Kerala, Job, Application, Vacancy of Hardware cum Network Technician in Examination Hall; Application invited
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia