Student injured | തെരുവുനായുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈകിടിച്ചു; വിദ്യാര്‍ഥിനിക്ക് പരിക്ക്

 


വടകര: (www.kvartha.com) തെരുവുനായുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈകിടിച്ച് വിദ്യാര്‍ഥിനിക്ക് പരിക്ക്. മടപ്പള്ളി ഗവ. ബോയ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ഒഞ്ചിയത്തെ ദേവ്‌നക്കാണ് (13)പരിക്കേറ്റത്. കുട്ടിയെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Student injured | തെരുവുനായുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈകിടിച്ചു; വിദ്യാര്‍ഥിനിക്ക് പരിക്ക്

വ്യാഴാഴ്ച വൈകീട്ട് 4.15 മണിയോടെ സ്‌കൂളില്‍നിന്ന് മടങ്ങുന്നതിനിടെ മടപ്പള്ളി പോസ്റ്റ് ഓഫിസിന് സമീപത്താണ് അപകടം. വിദ്യാര്‍ഥികള്‍ക്കൊപ്പം നടന്നുപോകുന്നതിനിടയിലാണ് ഇവരുടെ പിറകെ തെരുവുനായ് ഓടിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡ് മുറിച്ച് ഓടുമ്പോഴാണ് ബൈകിടിച്ചതെന്നാണ് വിവരം.

Keywords:  News, Kerala, Dog, Student, Accident, Injured, School, Vadakara: Student injured in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia