Blood Test | വടക്കഞ്ചേരി ബസ് അപകടം: ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപോര്‍ട്

 


പാലക്കാട്: (www.kvartha.com) വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപോര്‍ട്. പകടം നടന്ന് മണിക്കൂറുകള്‍ വൈകിയാണ് ജോമോന്റെ രക്തസാംപിള്‍ കാക്കനാട് കെമികല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.

ജോമോന്‍ അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. മദ്യം മാത്രമല്ല, മറ്റ് എന്തെങ്കിലും ലഹരി ഇയാള്‍ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായിരുന്നു കാക്കനാട്ടെ ലാബില്‍ പരിശോധന നടത്തിയത്.

Blood Test | വടക്കഞ്ചേരി ബസ് അപകടം: ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരി സാന്നിധ്യം ഇല്ലെന്ന് റിപോര്‍ട്

വിദ്യാര്‍ഥികള്‍ ഉള്‍പെടെ ഒമ്പത് പേരുടെ ജീവനാണ് വടക്കഞ്ചേരി അപകടത്തില്‍ പൊലിഞ്ഞത്. വടക്കഞ്ചേരി അഞ്ചു മൂര്‍ത്തി മംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് പുറകില്‍ അതിവേഗത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

Keywords: Palakkad, News, Kerala, Accident, bus, Students, Police, Vadakkencherry accident: Lab report that driver Jomon not used drugs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia