വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി മഹോത്സവം കൊടിയിറങ്ങി

 


കൊണ്ടോട്ടി: വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി മഹോത്സവം സമാപിച്ചു. സമാപന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രി എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി വൈസ് ചെയര്‍മാന്‍ എ.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

'മലയാള ഭാഷയുടെ മാപ്പിള ശീലുകള്‍' എന്ന വിഷയത്തില്‍ നടന്ന വൈദ്യര്‍ സ്മാരക പ്രഭാഷണം മലയാളം സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ കെ. ജയകുമാര്‍ ഐ.എ.എസ് നിര്‍വഹിച്ചു.
 ആര്യാടന്‍ ഷൗക്കത്ത്, സബാഹ് പുല്‍പ്പറ്റ, നൗഷാദ് മണ്ണിശ്ശേരി, കെ.പി.എ നസീര്‍, ഇ.പി. മോയീന്‍കുട്ടി, ടി. വജന ടീച്ചര്‍ പ്രസംഗിച്ചു. അക്കാദമി ജോയിന്റ് സെക്രട്ടറി കെ.വി. അബൂട്ടി അബൂട്ടി സ്വാഗതവും പി.വി. ഹസീബ് റഹ്മാന്‍ നന്ദിയും പറഞ്ഞു.

വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി മഹോത്സവം കൊടിയിറങ്ങിഅക്കാദമി ചെയര്‍മാന്‍ സി.പി. സൈതലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആസാദ് വണ്ടൂര്‍, പി.പി. റഹ്മത്തുല്ല പ്രസംഗിച്ചു. സൂഫിസം കേരളത്തില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോഴിക്കോട് സര്‍വകലാ ശാല മുന്‍ ചരിത്ര വിഭാഗം മേധാവി ഡോ. വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. യുക്തി അവസാനിക്കുന്നിടത്തുനിന്നാണ് സൂഫിസം ആരംഭിക്കുന്നത്. ഈ ക്ഷണത്തില്‍ ജീവിക്കുന്ന ഒരു കലയാണ് സൂഫിസം. ഇത് നിങ്ങളുടെ അസ്തിത്വത്തിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. വ്യക്തി തലത്തില്‍നിന്ന് വസ്തു തലത്തിലേക്ക് മനസിനെ ഉയര്‍ത്തുന്ന ഒരു പ്രത്യേക അവസ്ഥയാണ് സൂഫിസം. സെമിനാര്‍ അഭിപ്രായപ്പെട്ടു. അക്കാദമി അംഗം ആനക്കച്ചേരി മൂസ ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, കെ. അബൂബക്കര്‍, കക്കാട് മുഹമ്മദ് ഫൈസി, സിദ്ദീഖ് മുഹമ്മദ്, സമീര്‍ ബിന്‍സി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഒ.പി. കുട്ട്യാപ്പു, അഷ്‌റഫ് ബിന്‍ അലി, കെ.ടി. റഹ്മാന്‍ തങ്ങള്‍ പ്രസംഗിച്ചു. അബൂബക്കര്‍ കിഴിശ്ശേരിയുടെ നേതൃത്വത്തില്‍ തനത് മാപ്പിളപ്പാട്ടുകളുടെ 'ഇശല്‍ തനിമ' അവതരിപ്പിച്ചു.

വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി മഹോത്സവം കൊടിയിറങ്ങി
സമാപനംകുറിച്ചുകൊണ്ട് 16 പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുത്ത അഖില കേരള മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം ശ്രദ്ധേയമായി. മാപ്പിളപ്പാട്ടിലെ പ്രധാന കാവ്യങ്ങള്‍, കവികള്‍, സംഗീതജ്ഞര്‍ എന്നിവയിലേക്കുള്ള ചരിത്ര സഞ്ചാരംകൂടിയായി അന്താക്ഷരി. കെ. മുഹമ്മദ് ഈസ സംവിധാനം നിര്‍വഹിച്ചു. യൂസുഫ് കാരക്കാട്, റജി മണ്ണേല്‍ നേതൃത്വം നല്‍കി ഒ.എം. കരുവാരകുണ്ട്, ഫൈസല്‍ എളേറ്റില്‍, കെ.വി. അബൂട്ടി എന്നിവര്‍ വിധികര്‍ത്താക്കളായി.

Keywords: Vaidyer smaraka mappilakala academy, Maholsavam, Ends, Kondotty, Malappuram, M.P.Veerendrakumar, K.Jayakumar IAS, Kerala, Malayalam news, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia