Arrested | വളപട്ടണത്ത് പൂട്ടിയിട്ട വീടുകുത്തിതുറന്ന് കവര്‍ച്ച: ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
Feb 22, 2024, 01:01 IST
കണ്ണൂര്‍: (KVARTHA) വളപട്ടണത്ത് വീടുകുത്തിതുറന്ന് പത്തുപവന്റെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തകേസിലെ മുഖ്യ ആസൂത്രകനായ തളിപറമ്പ് സ്വദേശിയുള്‍പ്പെടെ രണ്ടു പേരെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. കെ സന്തോഷ്(37), കുമാരന് (48) എന്നിവരെയാണ് വളപട്ടണം എസ്ഐ നിധിന് എയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഈ കേസില്‍ കെ പി ജിതേഷിനെ(46) നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പിടിയിലായ സന്തോഷ് ഇപ്പോള്‍ കണ്ണൂര്‍ നഗരത്തിലെ ചെട്ടിപ്പീടികയ്ക്കു സമീപത്താണ് താമസിക്കുന്നത്. നേരത്തെ അറസ്റ്റിലായ ജിതേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയില്‍ സന്തോഷിന് പങ്കുണ്ടെന്ന് വ്യക്തമായത്.
സന്തോഷിനെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ണൂര്‍, തലശേരി എന്നിവടങ്ങളിലെ ജ്വല്ലറികളില്‍ വില്പന നടത്തിയതായി മൊഴി നല്‍കിയിരുന്നു. ഈ ജ്വല്ലറികളില്‍ നിന്നും പൊലിസ് തൊണ്ടി മുതല്‍ കണ്ടെത്തടുത്തിട്ടുണ്ട്. പോള കുമാരനാണ് കവര്‍ച്ച ആസൂത്രണം ചെയ്തെന്നാണ് പൊലിസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് തളിപറമ്പ് മുക്കുന്നിലെത്തി കുമാരനെ പിടികൂടിയത്. ഇയാളുടെ താമസസ്ഥലത്തു നിന്നും കവര്‍ച്ചയ്ക്കു ഉപയോഗിച്ച കമ്പിപാരയും മറ്റും കണ്ടെത്തിയിട്ടുണ്ട്.

Keywords: Kannur, Kannur-News, Kerala, Kerala-News, Valapatnam: Burglary in Locked house: Three including autorickshaw drivers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.