Football Tournament | വളപട്ടണം ടൗണ്‍ സ്പോര്‍ട് സ് ക്ലബ് എ കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 26ന് തുടങ്ങും
Jan 25, 2024, 11:23 IST
കണ്ണൂര്‍: (KVARTHA) വളപട്ടണം ടൗണ്‍ സ്പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ എ കെ കുഞ്ഞിമായന്‍ ഹാജി സ്മാരക സ്വര്‍ണക്കപ്പിനും ആര്‍ എ ജി ഗ്ലോബല്‍ ബിസിനസ് ഹബ് നല്‍കുന്ന ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമുള്ള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരി 26 നു വൈകുന്നേരം എട്ടു മണിക്ക് തുടങ്ങുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടൂര്‍ണമെന്റ് ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി പി ശമീമ നിക്ഷന്‍ ഇലക്ട്രോണിക്സ് കണ്ണൂര്‍ മാനേജിങ് ഡയറക്ടര്‍ എം എം വി മൊയ്തു എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 28 ടീമുകള്‍ പങ്കെടുക്കും. ഫെബ്രുവരി 25നാണ് ഫൈനല്‍ മത്സരം നടക്കുക.
ഘാന, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായി എത്തുന്ന വിദേശ കളിക്കാര്‍ ഓരോ ടീമിലും മൂന്ന്പേര്‍ വീതം ഉണ്ടാകും. നിലവിലുള്ള ചാംപ്യന്‍മാരായ സൂപര്‍ സ്റ്റുഡിയോ, മലപ്പുറം റണ്ണര്‍ അപ്പ് ആയ എഫ് സി ബ്രതേര്‍സ് ഒളവറ റോയല്‍ ട്രാവല്‍സ് കോഴിക്കോട്, മെഡി ഗാര്‍ഡ് അരീക്കോട്, സ്‌കൈ ബ്ലൂ, എടപ്പാള്‍, ആലുവ ലക്കിസ്റ്റാര്‍ കെ ആര്‍ എസ് സി കോഴിക്കോട്, ജിംഖാന തൃശൂര്‍ തുടങ്ങിയ ടീമുകള്‍ ഇക്കുറി മത്സരംഗത്തുണ്ട്.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് യു എ ഇ വളപട്ടണം പ്രവാസി കൂട്ടായ്മ ചെയര്‍മാനും വളപട്ടണം സ്വദേശിയുമായ ഡോ ടി പി കെ മുഹമ്മദ് ഹാരിസിനെ അനുമോദിക്കും. ഉദ് ഘാടന പരിപാടി ആരംഭിക്കുന്നതിനു മുന്‍പായി വൈകുന്നേരം ഏഴു മണി മുതല്‍ ശിങ്കാരി മേള, ദഫ്, ബാന്‍ഡ് വാദ്യം തുടങ്ങിയ പരിപാടികളും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ടി വി അബ്ദുല്‍ മജീദ് ഹാജി, എളയടത്ത് അശ്റഫ്, കെ നസീര്‍ ഹാജി, എം ബി മുസ്തഫ ഹാജി, ബി പി സിറാജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Valapattanam Town Sports Club AK Kunhimayan Haji Memorial Sevens Football Tournament to start on January 26, Kannur, News, AK Kunhimayan Haji Memorial Sevens Football Tournament, Inauguration, Competition, Press meet, Ramachandran Kadannappally, Valapattanam Town Sports Club, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.