വാളയാര്‍ കേസില്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും സമന്‍സയയ്ക്കാനൊരുക്കി ദേശീയ പട്ടികജാതി കമ്മീഷന്‍

 


പാലക്കാട്: (www.kvartha.com 29/10/2019)  വാളയാര്‍ കേസില്‍ സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും സമന്‍സയയ്ക്കാനൊരുക്കി ദേശീയ പട്ടികജാതി കമ്മീഷന്‍. മരിച്ച പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നകാര്യം വ്യക്തമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വാളയാര്‍ കേസില്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും സമന്‍സയയ്ക്കാനൊരുക്കി ദേശീയ പട്ടികജാതി കമ്മീഷന്‍


പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയെയും ഡിജിപിയേയും വിളിച്ചു വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. അന്വേഷണത്തിനായി നാലംഗ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

അതിനിടെ, പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഉത്തരവ് പരിശോധിക്കും. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords:  Kerala, palakkad, News, Case, Death, Minor girls, Court, Police, valayar-case-ncsc-to-summon-kerala-chief-secretary-and-dgp 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia