വാളയാര്‍ കേസ്: മരണപ്പെടും മുമ്പ് പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി; രഹസ്യഭാഗത്തടക്കം മുറിവ് കണ്ടതോടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിര്‍ദേശം നല്‍കി; എന്നാല്‍ പിന്നീട് നടന്നത്..

 


പാലക്കാട്: (www.kvartha.com 30.10.2019) വാളയാറില്‍ എട്ടും ഒമ്പതും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘം നടത്തിയ ഗൂഡനീക്കങ്ങള്‍ പുറത്തുവരുന്നു. മരണപ്പെടും മുമ്പ് പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി ഇളയകുട്ടിയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കുട്ടിയുടെ രഹസ്യഭാഗത്തടക്കം മുറിവ് കണ്ടതോടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അന്വേഷണം ആ വഴിക്ക് നീങ്ങിയതേയില്ല. പകരം മുന്‍കൂട്ടി തീരുമാനിച്ച പോലെ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ ശ്രമം.
രണ്ട് വര്‍ഷത്തിനിപ്പുറം അന്വേഷണസംഘത്തിന്റെ ആ ശ്രമം വിജയിക്കുകയും ചെയ്തു. പ്രതികള്‍ പുഷ്പം പോലെ ഇറങ്ങിവന്നു. വ്യക്തമായ തെളിവില്ലെന്ന കാരണത്താല്‍ നരാധമന്മാരെ കോടതി വെറുതെ വിട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിര്‍ദേശം അവഗണിച്ച് പോലീസ് കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

വാളയാര്‍ കേസ്: മരണപ്പെടും മുമ്പ് പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി; രഹസ്യഭാഗത്തടക്കം മുറിവ് കണ്ടതോടെ പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജന്‍ റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിര്‍ദേശം നല്‍കി; എന്നാല്‍ പിന്നീട് നടന്നത്..

ജില്ലാ പോലീസ് സര്‍ജന്‍ ഗുജ്റാള്‍ ആണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. കുട്ടിയുടെ പ്രായം, ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യ ചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.



മൂത്ത കുട്ടി ആത്മഹത്യ ചെയ്ത ദിവസം രണ്ട് പേര്‍ മുഖം മറച്ച് പോകുന്നത് കണ്ടതായി ഇളയ കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതും പോലീസ് അവഗണിച്ച് ഏകപക്ഷീയമായി കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്കെത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്നും മനപ്പൂര്‍വം ശ്രമമുണ്ടായി എന്ന ആക്ഷേപമാണ് ഇതോടെ പുറത്തുവരുന്നത്.

keywords: Kerala, News, palakkad, Girl students, Suicide, Case, Torture, Police, investigation-report, Murder, Mother, Valayar case: Postmortem report out
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia