നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനം വാളയാര്‍ കേസില്‍ പ്രക്ഷുബ്ധം; കുട്ടികളെ കൊന്നുതള്ളിയവര്‍ പാട്ടും പാടി നടക്കുന്നതാണോ ശക്തമായ നടപടിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ
Oct 28, 2019, 13:16 IST
തിരുവനന്തപുരം: (www.kvartha.com 28.10.2019) നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനം വാളയാര്‍ കേസില്‍ പ്രക്ഷുബ്ധം. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷ എംഎല്‍എമാര്‍ രംഗത്തെത്തി. കുട്ടികളെ കൊന്നുതള്ളിയവര്‍ പാട്ടും പാടി നടക്കുന്നതാണോ ശക്തമായ നടപടിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ചോദിച്ചു.
പ്രതികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നിയമസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
പ്രതികള്‍ പുറത്തിറങ്ങിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതാണോ സര്‍ക്കാറിന്റെ ശക്തമായ നടപടി. തക്ക സമയത്ത് പോലിസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഉണ്ടാവുമായിരുന്നില്ല. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് പ്രതികളെ രക്ഷിച്ചത്. കുട്ടിയുടെ മരണത്തിന് പോലിസും ഉത്തരവാദികളാണ്. പ്രോസിക്യൂഷനും ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: Kerala, Thiruvananthapuram, News, MLA, Assembly, palakkad, Trending, Valayar case: Shafi Parambil MLA against Govt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.