വാലന്‍ന്റൈസ് ദിനം: കോളേജിലെ പൂവാലനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിനുവേണ്ടി തയ്യാറാക്കിയ പോസ്റ്റര്‍ വിവാദമായി

 



തൊടുപ്പുഴ: (www.kvartha.com 08.02.2020) ന്യൂമാന്‍ കോളേജില്‍ വാലന്റൈസ് ദിനത്തോട് അനുബന്ധിച്ച് കെ എസ് യു നടത്തിയ മത്സരത്തിന്റെ പോസ്റ്റര്‍ വിവാദമായി. പോസ്റ്ററില്‍ ശ്രീ കൃഷ്ണനെ അപമാനിച്ചു എന്നാരോപിച്ച് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പോസ്റ്റര്‍ പിന്‍വലിച്ച് കെ എസ് യു ഭാരവാഹികള്‍ ഖേദം പ്രകടിപ്പിച്ചു.

വാലന്‍ന്റൈസ് ദിനം: കോളേജിലെ പൂവാലനെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിനുവേണ്ടി തയ്യാറാക്കിയ പോസ്റ്റര്‍ വിവാദമായി

വിവാദ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് കെ എസ് യു കോളേജ് യൂണിറ്റ് പ്രസിഡന്റ് അല്‍ അമീന്‍ ഷാജി, വൈസ് പ്രസിഡന്റ് ബാജിയോ ജോണി എന്നിവരെ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തു. ലഹളയ്ക്ക് ആസൂത്രണം ചെയ്യുന്ന രീതിയില്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് ഇരുവര്‍ക്കുമെതിരേ തൊടുപ്പുഴ പോലിസ് കേസ് എടുത്തു. കോളേജിലെ പൂവാലനെ തിരഞ്ഞെടുക്കാനായിരുന്നു മത്സരം. ഇതിന്റെ പോസ്റ്ററില്‍ വന്ന ചിത്രീകരണമാണ് വിവാദത്തിനും പ്രതിഷേധത്തിനും കാരണമായത്. പൂവാലന്റെ പേരെഴുതിയിടാന്‍ കോളേജ് ഗേറ്റിന് സമീപം പെട്ടിയും വെച്ചിരുന്നു. കെ എസ് യു യൂണിറ്റ് പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും പേരും മൊബൈല്‍ നമ്പറുകളും പോസ്റ്ററിലുണ്ട്.

സംഭവത്തില്‍ കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസും കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയും ഖേദം പ്രകടിപ്പിച്ചു.

Keywords:  News, Kerala, Thodupuzha, Valentine's-Week, Poster, KSU, Police, Case, Valentines Day; Programme Poster is Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia