Crocodile Attack | വാല്‍പ്പാറയില്‍ 17കാരന് മുതലയുടെ കടിയേറ്റു

 


ഇടുക്കി: (KVARTHA) വാല്‍പ്പാറയില്‍ 17കാരന് മുതലയുടെ കടിയേറ്റു. വേവര്‍ലി എസ്റ്റേറ്റിലെ അജയ്ക്കാണ് പരുക്കേറ്റത്. വാല്‍പ്പാറ മാനമ്പിള്ളിയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് മുതലയുടെ ആക്രമണം ഉണ്ടായത്. അജയ് യുടെ ഇരുകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

തിങ്കളാഴ്ച (15.04.2024) വൈകുന്നേരമായിരുന്നു സംഭവം. അജയ് യെ വാല്‍പ്പാറ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. പരുക്ക് സാരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Crocodile Attack | വാല്‍പ്പാറയില്‍ 17കാരന് മുതലയുടെ കടിയേറ്റു

Keywords: News, Kerala, Kerala-News, Idukki-News, Regional-News, Valparai News, Idukki News, 17 Years Old, Attacked, Crocodile, Injured, Hospital, Treatment, River, Valparai: 17 years old attacked by crocodile.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia