Pinarayi Peruma | പിണറായി പെരുമയില്‍ ഇക്കുറി വൈവിധ്യമാര്‍ന്ന പരിപാടികള്‍; സര്‍ഗ്ഗവസന്തത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മെയ് എട്ടിന് കൊടിയേറും
May 6, 2024, 18:46 IST
കണ്ണൂര്‍: (KVARTHA) പിണറായി പെരുമ കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി വര്‍ഷംതോറും നടത്തുന്ന പിണറായി പെരുമ സര്‍ഗ്ഗവസന്തം എട്ടു മുതല്‍ 21 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിണറായി കണ്‍വന്‍ഷന്‍ സെന്ററിലും, പ്രത്യേകം സജ്ജമാക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയത്തിലും നടക്കുന്ന കലോത്സവത്തിന് ഒരുക്കങ്ങളായി.
എട്ടു മുതല്‍ 14 വരെ നാടകോത്സവം, കവിയരങ്ങ്, പ്രഭാഷണം എന്നിവയും 15 മുതല്‍ 21 വരെ പ്രശസ്ത സെലിബ്രറ്റികളുടെ മെഗാ പരിപാടികളും നടക്കും. പ്രസിദ്ധ കലാ സംഘാടകനും സംവിധായകനുമായ സൂര്യകൃഷ്ണമൂര്‍ത്തിയാണ് ഫെസ്റ്റിവെല്‍ ഡയറക്ടര്‍. മെയ് എട്ടിന് വൈകുന്നേരം ആറുമണിക്ക് സംവിധായകന്‍ മധുപാല്‍ കണ്‍വന്‍ഷന്‍ സെന്ററിന് സമീപം കൊടി ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തിരി തെളിയും.
തുടര്‍ന്ന് 6.30ന് കണ്‍വന്‍ഷന്‍ സെന്ററില്‍ കവിയും കവിതയും എന്ന പരിപാടിയില്‍ ആലങ്കോട് ലീലാകൃഷ്ണണന്‍ കവിത അവതരിപ്പിച്ചുകൊണ്ട് തന്റെ ആവിഷ്‌കാരത്തെക്കുറിച്ച് പ്രഭാഷണം നടത്തും. എട്ടു മണിക്ക് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ 'മണി കര്‍ണ്ണിക' നാടകമാണ്. ഒമ്പതിന് 6.30ന് രാവുണ്ണി കവിതയും ആസ്വാദനവും അവതരിപ്പിക്കും.
എട്ട് മണിക്ക് അമ്പലപ്പുഴ സാരഥിയുടെ 'രണ്ട് ദിവസം' നാടകം അവതരിപ്പിക്കും. എം ആര്‍ വേണുകുമാറിന്റെ കവിതയും ആസ്വാദനവും 10ന് 6.30ന്. എട്ട് മണിക്ക് കാഞ്ഞിരപ്പള്ളി അമലയുടെ 'ശാന്തം' നാടകവുമാണ്. 11ന് 6.30ന് മുരുകന്‍ കാട്ടാക്കടയുടെ കവിതാവതരണവും ആസ്വാദനവും. എട്ട് മണിക്ക് ചന്ദ്രികാ വസന്തം (ദേവാ കമ്മ്യൂണിക്കേഷന്‍ കായംകുളം) നാടകവും അവതരിപ്പിക്കും. 12, 13, 14 തിയതികളില്‍ നാടകാവതരണത്തിന് മുമ്പ് 6.30ന് വിവിധ വിഷയത്തെ ആസ്പദമാക്കി പ്രഭാഷണവും ഉണ്ടാകും.
ഭരണഘടനയെപ്പറ്റി അഡ്വ. കാളീശ്വരം രാജ് 12നും, വനിതയെന്ന വിഷയത്തെപ്പറ്റി കെ ജെ ഷൈന്‍ ടീച്ചര്‍ 13നും, മാധ്യമത്തെക്കുറിച്ച് ഡോ. അരുണ്‍കുമാര്‍ 14നും പ്രഭാഷണം നടത്തും. 'പണ്ട് രണ്ട് കൂട്ടുകാരികള്‍' (കോഴിക്കോട് രംഗമിത), 'ജീവിതംസാക്ഷി' (പാലാ കമ്മ്യൂണിക്കേഷന്‍), 'ചില്ലറ സമരം' (ലിറ്റില്‍ എര്‍ത്ത് ന്യൂ സ്‌കൂള്‍ ഓഫ് തിയേറ്റര്‍, മലപ്പുറം) എന്നിവയാണ് യഥാക്രമം 12, 13, 14 തിയതികളില്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍.
15ന് എട്ട് മണിക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രൂപാ രേവതിയുടെ വയലിന്‍ നടക്കും. 16ന് ആര്യ ദയാല്‍ മ്യൂസിക് ബാന്റിന് നേതൃത്വം നല്‍കും. യുവാക്കളുടെ ഹരമായി മാറിയ ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ആന്റ് ഡാന്‍സ് ഷോ 17നും അരങ്ങേറും. 18ന് വിശ്വ പ്രശസ്ത സംഗീതജ്ഞന്‍ പത്മവിഭൂഷണ്‍ അംജത് അലിഖാന്‍ സരോദ് വായിക്കും. രാത്രി 8.30ന് അന്‍വര്‍ സാദത്തിന്റെ സംഗീതപരിപാടി കൂടി ഉണ്ടാവും.
19ന് സൂരജ് സന്തോഷിന്റെ ലൈവ് മ്യൂസിക് ഫ്യൂഷന്‍, 20ന് റീമാകല്ലിങ്കലിന്റെ ഡാന്‍സ് (നെയ്ത്ത്), 21ന് സൂര്യകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ഫ്യൂഷന്‍ എന്നിവയും സര്‍ഗവസന്തത്തിന്റെ അരങ്ങില്‍ എത്തും. 21ന് വൈകുന്നേരം 7.30ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും, ജനപ്രതിനിധികളും, സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പെരുമ ജനറല്‍ കണ്‍വീനര്‍ അഡ്വ. വി പ്രദീപന്‍, വൈസ് ചെയര്‍മാന്‍ പി എം അഖില്‍, പ്രോഗ്രാം കമിറ്റി കണ്‍വീനര്‍ കെയു ബാലകൃഷ്ണന്‍, മീഡിയ കമിറ്റി കണ്‍വീനര്‍ എ നിഖില്‍ കുമാര്‍, ട്രഷറര്‍ വി ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Variety of programs this time in Pinarayi Peruma, Kannur, News, Pinarayi Peruma, Programs, Inauguration, Drama, Dance, Press Meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.