Accident | ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു; 5 പേര്‍ക്ക് പരുക്ക്


● ഉത്സവം കണ്ട് കണ്ടുമടങ്ങിയവരാണ് അപകടത്തില്‍പെട്ടത്.
● പരുക്കേറ്റവരെ വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● ദുരന്തത്തിന് പിന്നാലെ വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടി.
● നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് റിക്കവറി വാഹനം നിന്നത്.
തിരുവനന്തപുരം: (KVARTHA) വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. പേരേറ്റില്‍ സ്വദേശിയായ രോഹിണി (53), മകള്‍ അഖില (19) എന്നിവരാണ് മരിച്ചത്. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് കണ്ടുമടങ്ങുന്നതിനിടെയാണ് അപകടം.
ഉത്സവം കണ്ട് മടങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനം ഇടിച്ചു കയറുകയായിരുന്നു. റിക്കവറി വാഹനം മറ്റു വാഹനങ്ങളില്‍ ഇടിക്കുകയും തുടര്‍ന്ന് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. പരുക്കേറ്റ രോഹിണിയെയും അഖിലയെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയെയും മകളെയും ഇടിച്ചശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലിടിച്ചു. പിന്നീട് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചാണ് വാഹനം നിന്നത്.
ഞായറാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിന് പിന്നാലെ വാഹനത്തിലെ ഡ്രൈവര്‍ ചെറുന്നിയൂര്‍ മുടിയക്കോട് സ്വദേശി ടോണി ഇറങ്ങിയോടി. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവരെ വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അഖില ബിഎസ്സി എംഎല്‍ടി വിദ്യാര്‍ഥിയാണ്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഈ ദുരന്ത വാർത്ത എല്ലാവരിലേക്കും എത്തിക്കുക. നിങ്ങളുടെ അനുശോചനങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുക.
Vehicle crashed into a crowd returning from a temple festival in Varkala, Kerala, resulting in the death of a mother and daughter. Five others were injured. The driver fled the scene and is suspected to have been under the influence of alcohol.
#VarkalaAccident #KeralaAccident #RoadTragedy #VehicleCrash #KeralaNews #AccidentNews