Award | വത്സരാജ് സ്മാരക അവാര്‍ഡ് ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിനും വിജയകുമാര്‍ ബ്ലാത്തൂരിനും സമ്മാനിക്കും
അയ്യായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് അവാര്‍ഡ്.
24 ന് നടക്കുന്ന വത്സരാജ് അനുസ്മരണത്തില്‍വെച്ച് അവാര്‍ഡ് വിതരണം നടക്കും.
കണ്ണൂര്‍: (KVARTHA) ആരോഗ്യ മേഖലയിലെ ശ്രദ്ധേമായ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ വത്സരാജ് സ്മാരക അവാര്‍ഡ് ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിനും വിജയകുമാര്‍ ബ്ലാത്തൂരിനും സമ്മാനിക്കും. പൊതുജനാരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജോയിന്റ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രടറി കെ വത്സരാജിന്റെ സ്മരണക്കായാണ് പുരസ്‌കാരം നല്‍കുന്നത്. അയ്യായിരത്തിഒന്ന് രൂപയും പ്രശസ്തിപത്രവും ശിലാഫലകവുമാണ് അവാര്‍ഡ്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡികല്‍ ഓഫീസറുമായ ഡോ. പിയൂഷ് നമ്പൂതിരിപ്പാ ടിന് ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന് ഒപ്പം കലാ സാംസ്‌കാരിക മേഖലയിലെ മികച്ച ഇടപെടല്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയാണ്. ഫാര്‍മസിസ്റ്റും പ്രശസ്ത ജീവശാസ്ത്ര ഗവേഷകനുമായ വിജയകുമാര്‍ ബ്ലാത്തൂര്‍ സൂക്ഷ്മ ജീവി നിരീക്ഷകനാണ്. തളിപ്പറമ്പ് ബ്ലാത്തൂര്‍ സ്വദേശിയാണ്.
24 ന് നടക്കുന്ന വത്സരാജ് അനുസ്മരണത്തില്‍വെച്ച് പുരസ്‌കാരവിതരണം നടക്കുമെന്ന് അവാര്‍ഡ് നിര്‍ണയ കമിറ്റി ഭാരവാഹികളായ വത്സരാജ് സ്മാരക സമിതി സെക്രടറി അജയ കുമാര്‍ കരിവെള്ളൂര്‍, ചെയര്‍മാന്‍ റോയ് ജോസഫ്, കെ സി അജിത്ത് കുമാര്‍, കൊറ്റിയത്ത് സദാനന്ദന്‍, കെ വി രവീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.