വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നു; ആരോഗ്യ നില പ്രതീക്ഷ നല്‍കുന്നു, കൈ കാലുകള്‍ അനക്കി തുടങ്ങിയിട്ടുണ്ട്, വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്, ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുകയാണെന്നും മന്ത്രി വി എന്‍ വാസവന്‍

 


കോട്ടയം: (www.kvartha.com 01.02.2022) മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നതായി മന്ത്രി വി എന്‍ വാസവന്‍. ആരോഗ്യ നില പ്രതീക്ഷ നല്‍കുന്നുണ്ട്. കൈ കാലുകള്‍ അനക്കി തുടങ്ങിയിട്ടുണ്ട്. വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നു; ആരോഗ്യ നില പ്രതീക്ഷ നല്‍കുന്നു, കൈ കാലുകള്‍ അനക്കി തുടങ്ങിയിട്ടുണ്ട്, വിളിക്കുമ്പോള്‍ പ്രതികരിക്കുന്നുണ്ട്, ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുകയാണെന്നും മന്ത്രി വി എന്‍ വാസവന്‍

വാവ സുരേഷിന് ഇതുവരെ സംഭവിച്ചതില്‍ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡികല്‍ കോളജില്‍ വാവസുരേഷിന് നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഐസിയുവില്‍ 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കോട്ടയം മെഡികല്‍ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലായിട്ടുണ്ട്. അദ്ദേഹം മരുന്നുകളോടും അന്വേഷണങ്ങളോടും പ്രതികരിച്ചു തുടങ്ങിയെന്നും ഡോ. ടി കെ ജയകുമാര്‍ വ്യക്തമാക്കി.

കോട്ടയം കുറിച്ചിയില്‍ കഴിഞ്ഞദിവസം മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പു കടിയേറ്റത്.

Keywords:  Vava Suresh overcame the danger, Kottayam, News, Treatment, Hospital, Minister, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia