VD Satheesan | എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ല; ഒളിവിലാണോ എന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
Oct 13, 2022, 20:35 IST
തിരുവനന്തപുരം: (www.kvartha.com) പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവവുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം കൂടി ചുമത്തി കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എല്‍ദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയുണ്ട്. എന്നാല്‍ അദ്ദേഹം ഒളിവിലാണോ എന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റു കാര്യങ്ങളും പരിശോധിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സാധാരണ അറസ്റ്റ് ചെയ്യാറില്ല. അപ്പോള്‍ പിന്നെ ഒളിവില്‍ പോകേണ്ട ആവശ്യമില്ലല്ലോ എന്നും സതീശന്‍ പറഞ്ഞു.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 15ന് അഡി. സെഷന്‍സ് കോടതി പരിഗണിക്കും. താന്‍ നിരപരാധിയാണെന്ന് കാട്ടി എല്‍ദോസ് കുന്നപ്പള്ളി വ്യാഴാഴ്ച സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ആണ്.
Keywords: VD Satheesan on Eldhose Kunnappilly case, Thiruvananthapuram, News, Politics, Trending, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.