VD Satheesan | സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും ബന്ധു നിയമനങ്ങള്‍ അന്വേഷിക്കണം, അമിതമായ രാഷ്ട്രീയവത്കരണമാണ് നടക്കുന്നത്: വി ഡി സതീശന്‍
മലപ്പുറം: (www.kvartha.com) സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും ബന്ധു നിയമനങ്ങള്‍ അന്വേഷിക്കണമെന്നും അമിതമായ രാഷ്ട്രീയവത്കരണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം തെറ്റെന്ന് ഗവര്‍ണര്‍ തന്നെ സമ്മതിച്ചെന്നും നിയമവിരുദ്ധമായാണ് ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ റിസര്‍വ് ചെയ്ത ജോലിയാണെങ്കില്‍ എന്തിനാണ് നിയമന നടപടികള്‍. സര്‍വകലാശാലകളെ സര്‍കാരിന്റെ ആജ്ഞാനുവര്‍ത്തികളാക്കുകയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ന്ന് തരിപ്പണമായെന്നും വി ഡി സതീശന്‍ ആരോപിച്ചു. വി സിമാരുടെ നിയമനത്തിനായി സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരികയാണ്. സര്‍കാര്‍ എഴുതി കൊടുക്കുന്നതെല്ലാം ചെയ്യുന്ന ആളായി വി സി അധപതിക്കുന്നത് അപമാനകരമാണ്. സര്‍ക്കാര്‍ വകുപ്പാക്കി സര്‍വകലാശാലയെ മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Malappuram, News, Kerala, V.D Satheeshan, VD Satheesan says that all relative appointments in universities should be investigated.