ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്ഥാനമൊഴിയണമെന്നും വി ഡി സതീശന്‍
Dec 15, 2021, 20:22 IST
തിരുവനന്തപുരം: (www.kvartha.com 15.12.2021) ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വിസി നിയമനകാര്യത്തില്‍ മന്ത്രിയുടേത് അധാര്‍മിക ഇടപെടലാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ ബ്രാഞ്ച് കമിറ്റികളാക്കിയിരിക്കുകയാണ്. ഇങ്ങനെയാണോ ഉന്നത വിദ്യാഭ്യാസരംഗം ശാക്തീകരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. സര്‍വകലാശാലകളിലെ മാര്‍ക്‌സിസ്റ്റ് വത്കരണത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ സെക്രടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലകളില്‍ മികവിന് സ്ഥാനമില്ലാത്ത അവസ്ഥയാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് അധ്യാപക തസ്തികകള്‍ പാര്‍ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണെന്നും ആരോപിച്ചു. മികവുള്ളവര്‍ അപേക്ഷ നല്‍കുവാന്‍ പോലും മടിക്കുന്നു. അപകടകരമായ അവസ്ഥയാണിതെന്നും ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
എം വിന്‍സെന്റ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രടെറി ജി എസ് ബാബു, കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്, ഫെഡെറേഷന്‍ പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രടെറി എം ജി സെബാസ്റ്റ്യന്‍, സംഘടനാ നേതാക്കളായ കെ എഫ് മനോജ്, കെ ഡി ബാബു, കെ എസ് നിസാര്‍, ജെയിംസ് ജോസഫ്, എന്‍ മഹേഷ്, ആര്‍ പ്രവീണ്‍, എം ജി സുമേഷ്, സി കെ സുരേഷ് കുമാര്‍, ഒ ടി പ്രകാശ്, സെറ്റോ കണ്‍വീനര്‍ സലാഹുദ്ദിന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: VD Satheesan wants R Bindu to resign, Thiruvananthapuram, News, University, Allegation, Resignation, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.