ബാറുടമകള്‍ക്കു വേണ്ടി വി.ഡി. സതീശനും; സുധീരന് ആന്റണിയുമായി സംസാരിച്ചു
Apr 25, 2014, 11:02 IST
തിരുവന്തപുരം: വിവാദ ബാര്‍ ലൈസന്‍സ് കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനേക്കുറിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെ അറിയിച്ചു. കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ വിവിധ നേതാക്കള്‍ സ്വീകരിച്ച നിലപാട് ബാര്‍ ഉടമകളുടെ താല്പര്യം മാത്രം സംരക്ഷിക്കുന്ന വിധത്തിലായിരുന്നുവെന്ന് സുധീരന് ആന്റണിയോടു കഴിഞ്ഞ ദിവസം ഫോണില്‍ പറഞ്ഞതായാണു വിവരം.
എന്നാല്‍ ഇതൊരു പരാതി പറച്ചിലായിരുന്നില്ലെന്ന് സുധീരനുമായി അടുപ്പമുള്ള ഉന്നത നേതാവ് കെവാര്‍ത്തയോടു പറഞ്ഞു. ഒറ്റപ്പെട്ടാല്പോലും നിലപാടില്‍ നിന്നു പിന്നോട്ടു പോകാതെ താന്‍ പൊരുതുമെന്നും ജനങ്ങളുടെയും സംസ്ഥാത്തിന്റെയും താല്പര്യം മാത്രമാണു തനിക്കു പ്രധാനമെന്നും സുധീരന് വ്യക്തമാക്കിയതായും അറിയുന്നു. ആന്റണിയുടെ പ്രതികരണം സുധീരനെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു. അദ്ദേഹം നേരത്തേതന്നെ ഇക്കാര്യത്തില്‍ സുധീരന്റെ നിലപാടിനു പിന്തുണ അറിയിച്ചിരുന്നത്രേ.
കെപിസിസി -സര്‍ക്കാര്‍ ഏകോപന സമിതിയില്‍ മറ്റെല്ലാ നേതാക്കളും ശക്തമായി ബാറുടമകള്‍ക്കു വേണ്ടി വാദിച്ചിട്ടും എതിര് നിലപാടില്‍ ഉറച്ചു നില്ക്കാന് സുധീരനു ധൈര്യം നല്‍കുന്നത് ആന്റണിയുടെ പിന്തുണയാണെന്ന് ഇതോടെ ഉറപ്പായി. ലൈസന്‍സ് റദ്ദാക്കിയ 418 ബാറുകല്ക്ക് ലൈസന്‍സ് പുതുക്കി നല്‍കണം എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും ഉള്‍പ്പെടെ വാദിക്കുന്നത്. എന്നാല്‍ ടു സ്റ്റാര്‍ പദവി ഉള്ളവയ്ക്കു മാത്രം ലൈസന്‍സ് നല്കിയാല് മതിയെന്നാണ് സുധീരന് പറയുന്നത്.
മുഖ്യമന്ത്രി, കെ. ബാബു, ആര്യാടന് മുഹമ്മദ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ നിലപാടില്‍ തനിക്ക് അത്ഭുതം തോന്നിയില്ലെന്നും അതു പ്രതീക്ഷിച്ചതാണെന്നും ആന്റണിയോടു പറഞ്ഞ സുധീരന്, കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി. സതീശന്റെ നിലപാടാണ് തന്നെ അമ്പരപ്പിച്ചതെന്നും വിശദീകരിച്ചു. ബാറുടമകള്‍ക്കു വേണ്ടി മറ്റെല്ലാവരെയും പോലെ സതീശനും വാദിക്കുമെന്നു താന്‍ തീരെ പ്രതീക്ഷിച്ചില്ല. അതേസമയം ആര്യാടന് ബാറുടമകളുടെ വക്താവിനെപ്പോലെയാണു സംസാരിച്ചതെന്നും സുധീരന് ആന്റണിയോടു പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പിന്‍ഗാമിയായി സുധീരനെ കെപിസിസി പ്രസിഡന്റാക്കിയ ഹൈക്കമാന്‍ഡ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യം പരിഗണിച്ചാണ് വി.ഡി. സതീശനെ കെപിസിസി വൈസ് പ്രസിഡന്റാക്കിയത്. ഇരുവരും സംസ്ഥാന കോണ്‍ഗ്രസിനെ ശുദ്ധീകരിക്കാന്‍ നിയോഗിക്കപ്പെട്ട ഹൈക്കമാന്‍ഡ് പ്രതിനിധികളായാണു വിശേഷിപ്പിക്കപ്പെട്ടത്.
സംസ്ഥാനത്തെ ഭരണ മുന്നണിയെ, പ്രത്യേകിച്ചു കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്ന ബാര്‍ ലൈസന്‍സ് വിവാദത്തില്‍ സതീശനും സുധീരനും രണ്ടു തട്ടിലായത് ഹൈക്കമാന്‍ഡിന്റെ സുപ്രധാന ഭാഗമായ എ.കെ. ആന്റണി രാഹുല്‍ ഗാന്ധിയെത്തന്നെ നേരിട്ട് അറിയിച്ചേക്കും. അതു കൂടി ലക്ഷ്യം വച്ചാണ് സുധീരന് ആന്റണിയുമായി ഇക്കാര്യം സംസാരിച്ചതെന്നാണു സൂചന.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കോഴി മുട്ട തനിയേ വിരിഞ്ഞു; പക്ഷികരെയില്‍ ആശ്ചര്യം
Keywords: V.D Satheeshan, V.M Sudheeran, A.K Antony, Congress, Kerala, Rahul Gandhi, VD Satheeshan also took stand for bar owners; Sudheeran called AK Antony.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.